Header Ads Widget

Responsive Advertisement
 കളഞ്ഞുകിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു മാതൃകയായി പ്രസന്ന.
പെരുമണ്ണ അമ്പലക്കണ്ടി പ്രസന്നക്കാണ് പെരുമണ്ണയിലെ വ്യാപാര സമുച്ചയത്തിൽ നിന്നും സ്വർണമാല വീണു കിട്ടിയത്. ഉടൻ തന്നെ സമീപത്തെ
കച്ചവടക്കാരോട് പ്രസന്ന വിവരം പറയുകയും തൻ്റെ നമ്പർ അവർക്ക് നൽകുകയും ചെയ്തു.
എപ്രിൽ 1 വ്യാഴാഴ്ച വൈകീട്ടാണ്  പ്രസന്നക്ക് സ്വർണമാല വീണു കിട്ടുന്നത്.
വ്യാപര സമുച്ചയത്തിലെ ടിൻറ് സ്റ്റുഡിയോയിൽ  അച്ചനൊപ്പം ഫോട്ടോ എടുക്കാനെത്തിയ കുട്ടിയുടെ മാല യാ ണ് ഇതെന്ന് വ്യക്തമായതിനെ തുടർന്ന് മാല അവർക്ക് കൈമാറി. പ്രദേശത്തുകാരനും മാതൃഭൂമി ജീവനക്കാരനുമായ ജയചന്ദ്രൻ  മകളുടെ ഫോട്ടോ എടുക്കാനാണ് തൻ്റെ സുഹൃത്ത് ബാബുവിൻ്റെ സ്റ്റുഡിയോയിൽ വന്നത്. ഫോട്ടോ എടുത്ത് മടങ്ങിയ ശേഷം വിട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം മനസിലായത്. തുടർന്ന് ബാബുവിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം നടത്തിയ അന്വേഷത്തിലാണ് പ്രസന്നക്ക് മാല കിട്ടിയതറിയുകയും അവർ വ്യാപാരിക്ക് നൽകിയ ഫോൺ നമ്പറിൽ വിളിച്ച് വ്യക്തത വരുത്തുകയും ചെയ്തത്.
താൻ എടുത്ത ചിത്രത്തിൽ കുട്ടിയുടെ കഴുത്തിൽ കാണുന്ന അതേ മാല തന്നെയാണ് എന്ന് വ്യക്തത വരുത്തിയ ശേഷം ഇരുകൂട്ടരേയും തൻ്റെ സ്റ്റുഡിയോയിലേക്ക് വിളിച്ചു വരുത്തിയാണ് മാല ജയചന്ദ്രന് കൈമാറിയത്. പ്രസന്ന ഭർത്താവ് രവിയുമൊത്താണ് സ്വർണ്ണമാല കൈമാറാനെത്തിയത്. പ്രസന്നയെ അഭിനന്ദിച്ച ബാബു മാല കൈമാറ്റം ക്യാമറയിൽ പകർത്താനും മറന്നില്ല.

Post a Comment