സേവന പ്രവർത്തനങ്ങളെ കൊറോണ ബാധിച്ചിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബേപ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ചാരിറ്റി & കൾച്ചറൽ സെന്റർ.
ഒളവണ്ണ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിശപ്പ് വാട്സാപ്പ് കൂട്ടായ്മയുടെ ഡ്രസ്റ്റ് ബാങ്ക് പദ്ധതിയിലേക്ക്
ബേപ്പൂർ ഹെൽത് ഇൻസ്‌പെക്ടർ എ.കെ.അജയ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫ്രണ്ട്സ് കൺവീനർ ജംനാസ് സിപി, ട്രഷറർ ഇല്യാസ് പി, ഹാരിസ് പിഎം, എന്നിവർ ചേർന്ന് വിശപ്പ് വാട്സ്ആപ് കൂട്ടായ്മ ചെയർമാൻ റഫ്സൽ ഒളവണ്ണക്ക് വസ്ത്രങ്ങൾ കൈമാറി. ജിജീഷ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ദുരിതമനുഭവിക്കുന്ന ആദിവാസി മേഘലകളിലുള്ളവർക്ക് ഉപയോഗയോഗ്യമായ വസ്ത്രത്രങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന
"വിശപ്പ് " ൻ്റെ പദ്ധതിയാണ് ഡ്രസ്സ് ബാങ്ക്.
വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരിൽ നിന്നൊക്കെ സമാഹരിക്കുന്ന വസ്ത്രങ്ങൾ വിശപ്പിൻ്റെ ഓഫീസിൽ എത്തിച്ച് വിവിധ പ്രായത്തിലുള്ളവർക്കായി തരം തിരിച്ച ശേഷമാണ് വിതരണം. വയനാട് ആദിവാസി മേഘലകളിലെ പാലിയേറ്റീവ് പ്രവർത്തകരും വാർഡ് അംഗ ങ്ങളുമെല്ലാം നിദ്ദേശിക്കുന്ന പ്രദേശങ്ങളിൽ അവരുടെ സാന്നിദ്ധ്യത്തിലാണ് വിശപ്പ് പ്രവർത്തകർ വസ്ത്രവിതരണം നടത്തുന്നത്.
ഡ്രസ്സ് ബേങ്കിലേക്ക് വസ്ത്രങ്ങൾ നൽകാനും അർഹതപ്പെട്ടവർക്കായി സഹായം ആവശ്യപ്പെടാനും നിങ്ങൾക്കും
വിശപ്പനെ 80757 96654 എന്ന നമ്പറിൽ
ബന്ധപ്പെടാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ