Header Ads Widget

Responsive Advertisement

18 ഏപ്രിൽ 2021
പന്തീരാങ്കാവ്: 

കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അടിയന്തിര ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ കോവിഡ് ഫെസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ സജ്ജീകരിക്കുവാൻ ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശം.
ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ മാത്തറ എം.ജി.നഗറിലെ പ്രീമെട്രിക് ഹോസ്റ്റലിലാണ് 60 ബെഡുകളുമായി എഫ്.എൽ .ടി .സി.സംവിധാനം  തയ്യാറാക്കിയത്. പഞ്ചായത്തിൽ
രോഗികളുടെ എണ്ണം 250 കടന്നിട്ടുണ്ട്. ഒന്ന്, രണ്ട്, നാല്, 11, 21 എന്നീ അഞ്ചു വാർഡുകൾ കണ്ടയ്ൻമെൻറ് സോണുകളാണ്.
വെള്ളി, ശനി ദിവസങ്ങളിൽ ഒളവണ്ണ സി.എച്ച്.സി യിൽ നടന്ന ഊർജിത പരിശോധന ക്യാമ്പിൽ 700-ാളം പേർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിട്ടുണ്ട്. ഇതിൻ്റെ പരിശോധന ഫലങ്ങൾ ലഭ്യമാകുന്നതോടെ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായേക്കും. കോവിഡ് രണ്ടാം തരംഗത്തിൽ അടിയന്തിര ചികിത്സ ലഭിക്കേണ്ടവരുടെ എണ്ണവും കൂടി വരുന്നതായും റിപ്പോർട്ടുകളുണ്ട്‌.

Post a Comment