Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
16 മെയ് 2021
ഒളവണ്ണ പഞ്ചായത്തടക്കം കോഴിക്കോട് ജില്ലയിലെ 12 ഗ്രാമ പഞ്ചായത്ത് / മുനിസിപ്പാലിറ്റികളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുദിനം ഉയർന്നു വരുന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കലക്ടർ ഉത്തരവിട്ടത്.

ഒളവണ്ണ പഞ്ചായത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 45 ശതമാനമാണ്. 15 മെയ് 2021 ന് പഞ്ചായത്തധികൃതർ നൽകുന്ന കണക്കനുസരിച്ച്  955 പേരാണ് ചികിത്സയിൽ. കോവിഡ് രണ്ടാം തരംഗത്തിൽ 25 മരണമാണ് പഞ്ചായത്തിൽ ഇതുവരെ ഉണ്ടായത്.
പൂർണ്ണ കൻ്റയിൻമെൻ്റ് സോൺ ആയാ തോ ടെ നിയന്ത്രണങ്ങൾ ശക്തമായി.
ഭക്ഷണം ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ / കടകൾ മാത്രമേ തുറക്കാൻ പാടുള്ളൂ. ഇവയുടെ പ്രവർത്തന സമയം 9 മുതൽ 3 മണി വരെ മാത്രമാക്കി കുറച്ചിട്ടുണ്ട്.
ആശുപത്രി, ഫാർമസി 24 മണിക്കൂർ പ്രവർത്തിക്കും. 
ഇവയല്ലാതെ മറ്റു യാതൊരു പ്രവർത്തങ്ങളും അനുവദനീയമല്ല.
മതിയായ കാരണം ഇല്ലാതെ ആരും വീടിനു പുറത്തു ഇറങ്ങാൻ പാടില്ല. ഭക്ഷണം മറ്റു അവശ്യ സാധനങ്ങൾ എന്നിവ RRT വളണ്ടിയർ വീടുകളിൽ എത്തിക്കണം.
അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ പഞ്ചായത്തിനകത്തേക്കും പുറത്തേക്കും ആർക്കും പ്രവേശനം അനുവദിക്കില്ല. 
പോലീസ് റോഡുകൾ അടച്ച് നിരീക്ഷണം ശക്തമാക്കും.
നിയന്ത്രണം ഒരാഴ്ച കാലത്തേക്ക്.


Post a Comment