Header Ads Widget

Responsive Advertisement
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്
കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട്  ബ്ലോക്ക് പഞ്ചായത്തിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനസജ്ജമാക്കി. ഡോ. സിദ്ധു ലാലിന്റെ നേതൃത്വത്തിലാണ് മൊബൈൽ മെഡിക്കൽ യൂണിറ്റിൻ്റെ പ്രവർത്തനം.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിത പൂക്കാടൻ 12-5-2021 ന് മൊബൈൽ യൂണിറ്റിൻ്റെ പ്രവർത്തന ഉത്ഘാടനം നിർവ്വഹിച്ചു. 
ബ്ലോക്ക് പരിധിയിൽ കോവിഡ് എമർജൻസി തരണം ചെയ്യാനും  ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഉദ്യമം. ഏത് ആപൽഘട്ടത്തിലും പഞ്ചായത്ത് ഒപ്പം ഉണ്ട് എന്ന സന്ദേശം നൽകുന്നതായിരുന്നു ഉദ്ഘാടന പരിപാടി. 
ഉത്ഘാടന ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ്  രവീന്ദ്രൻ പറശ്ശീരി, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ  റംല, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ശൈലജ ടീച്ചർ, ബ്ലോക്ക് മെമ്പർ  ഷീന ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Post a Comment