Header Ads Widget

Responsive Advertisement
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി കൺട്രോൾ റൂമുകൾ ആരംഭിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി  എല്ലാ വാർഡുകളിലും കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ച ആദ്യ പഞ്ചായത്ത്‌ ആണ് ഒളവണ്ണ എന്ന് പഞ്ചായത്തധികൃതർ വ്യക്തമാക്കി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വികേന്ദ്രീകൃതമായ സംവിധാനം ഒരുക്കുകയാണ് ഒളവണ്ണ ഗ്രാമ പഞ്ചായത്ത്. രോഗീ സൗഹൃദ വാർഡുകൾ എന്ന ലക്ഷ്യം വെച്ച് എല്ലാ വാർഡിലും കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. 
അവശ്യമായ മരുന്നുകളും സഹായ ഉപകരണങ്ങളായ പൾസോക്സി മീറ്റർ, ഗ്ലൂക്കോ മീറ്റർ എന്നിവയെല്ലാം ഇത്തരം കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്‌. മാത്രവുമല്ല ഓക്സിജൻ സൗകര്യമുള്ള ആംബുലൻസും പഞ്ചായത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
ചെറുകാട് ഹാളിൽ സംഘടിപ്പിച്ച, കൺട്രോൾ റൂമുകളുടെ
പഞ്ചായത്ത് തല ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്,
പഞ്ചായത്ത്‌ സെക്രട്ടറി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സ്ൻ,
വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. വാർഡ് തലത്തിൽ 
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അങ്കണവാടികൾ വായനശാലകൾ സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയെല്ലാം  കൺട്രോൾ റൂമായി പ്രവർത്തിക്കുന്നുണ്ട്. സർക്കാറിൻ്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കോവിഡ് വാർ റൂമും മാത്തറയിലെ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ കോ വിഡ് അനുബന്ധ സേവനത്തിനും സഹായങ്ങൾക്കും
ഈ നമ്പറിൽ വിളിക്കാവുന്നതാണ് .

Post a Comment