Header Ads Widget

Responsive Advertisement


ഉയർന്ന കോവിഡ്  ടെസ്റ്റ്  പോസിറ്റീവ് നിരക്കുള്ള കോഴിക്കോട് ജില്ലയിലെ  12 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഞായറാഴ്ച ( 16.05.2021) മുതൽ
നിയന്ത്രണങ്ങൾ ശക്തമാക്കാൻ കലക്ടറുടെ ഉത്തരവ്.
ഭക്ഷണം ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ കടകൾ മാത്രം തുറക്കാൻ പാടുള്ളൂ. ഇവയുടെ പ്രവർത്തന സമയം 9 മുതൽ 3 മണി വരെ മാത്രമാക്കിയിട്ടുണ്ട്.
ആശുപത്രി, ഫാർമസി 24 മണിക്കൂർ പ്രവർത്തിക്കും. 
ഇവയല്ലാതെ മറ്റു യാതൊരു പ്രവർത്തങ്ങളും അനുവദനീയമല്ല.
മതിയായ കാരണം ഇല്ലാതെ ആരും വീടിനു പുറത്തു ഇറങ്ങാൻ പാടില്ല. ഭക്ഷണം മറ്റു അവശ്യ സാധനങ്ങൾ എന്നിവ RRT വളണ്ടിയർ വീടുകളിൽ എത്തിക്കണം.
അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ പഞ്ചായത്തിനകത്തേക്കും പുറത്തേക്കും ആർക്കും പ്രവേശനം അനുവദിക്കില്ല. 
പോലീസ് റോഡുകൾ അടയ്ക്കും.
നിയന്ത്രണം ഒരാഴ്ച കാലത്തേക്ക്.
ഗ്രാമങ്ങളിലടക്കം ടെസ്റ്റ് പോസിറ്റിവിറ്റി കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്.
ഒളവണ്ണ, തൂണേരി, കോട്ടൂർ, ചേളന്നൂർ, രാമനാട്ടുകര, വാണിമേൽ, അഴിയൂർ, കാരശ്ശേരി, ഫറോക്ക്, ഉണ്ണികളും, കക്കാടി, വളയം എന്നി പഞ്ചായത്ത് / മുനിസിപ്പാലിറ്റികളിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

Post a Comment