Header Ads Widget

Responsive Advertisement


കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് നടപടികൾ തുടരുകയാണ്. ലോക് ഡൗൺ കാലത്ത് തുറന്നു പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും കോവിഡ് പരിശോധന ഉറപ്പാക്കുന്ന നടപടികളാണ് ഒളവണ്ണ പഞ്ചായത്ത ധികൃതർ കൈകൊള്ളുന്നത്. ജീവനക്കാർക്ക്  കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്  ഉണ്ടെങ്കിൽ മാത്രമേ സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി നൽകുകയുള്ളൂ.  
എല്ലാ കച്ചവട സ്ഥാപനങ്ങളിലും ജീവനക്കാരുടെ കോ വിഡ് നഗറ്റീവ് സർട്ടിഫിക്കേറ്റ് സൂക്ഷിക്കണം. സെക്ടറൽ മജിസ്‌ട്രേറ്റ് മാർ ഇക്കാര്യം പരിശോധിക്കുന്നതാണ്.
ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളിലുള്ളവർക്ക് കോ വിഡ് പരിശോധന നടത്തുവാൻ പഞ്ചായത്തും ആരോഗ്യ വിഭാഗവും ചേർന്ന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ടെസ്റ്റ് കേന്ദ്രങ്ങളുടെ വിവരങ്ങൾ:
മെയ് 23 ഞായർ : ശ്രീകൃഷ്ണ മന്ദിരം പന്തീരാങ്കാവ് 
മെയ് 24 തിങ്കൾ: കൊടൽ നടക്കാവ് യു പി  സ്കൂൾ 
മെയ് 25 ചൊവ്വ: ഐശ്വര്യ ഓഡിറ്റോറിയം കൊടിനാട്ടു മുക്ക് 
മെയ് 26, ബുധൻ: കൊടൽ നടക്കാവ് യു പി  സ്കൂൾ 
മെയ് 28 വെള്ളി: കൊടൽ നടക്കാവ് യു പി  സ്കൂൾ.

 

Post a Comment