Header Ads Widget

Responsive Advertisement
പാലാഴി
25 മെയ് 2021:
പന്തീരങ്കാവ് പോലീസ്  കുഴൽ പണം പിടികൂടി. കുഴൽപണ ഇടപാടുകൾ വ്യാപകമായി നടക്കുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിലാകെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. സി ഡി എം വഴി പണം നിക്ഷേപിക്കൽ വ്യാപകമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിൽ വിവിധ ഇടങ്ങളിൽ പരിശോധന നടന്നിട്ടുണ്ട്. നടക്കാവ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഇന്ന് പണം പിടികൂടിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം മൂന്നര മണിയോടെ
പാലാഴിയിലെ ഹൈലൈറ്റ് ബിസിനസ്സ് പാർക്കിലെ SBI യുടെ സി.ഡി.എം വഴി നിക്ഷേപിക്കാനെത്തിച്ച പണമാണ് പിടികൂടിയത്. പോലിസിൻ്റെ സാന്നിദ്ധ്യം മനസിലാക്കിയ ഉടനെ പണമടങ്ങുന്ന ബാഗ് ഉപേക്ഷിച്ച് പണവുമായി വന്നവർ രക്ഷപ്പെട്ടു. ബാഗിൽ നിന്നും പതിനാറര ലക്ഷം രൂപയാണ് കണ്ടെത്തിയത്.
 സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ഇവരെ കുറിച്ചുള്ള സൂചന ലഭിച്ചതായി പൊലീസ് അറീയിച്ചു. പന്തീരാങ്കാവ് സർക്കിൾ ഇൻസ്പെക്ടർ ബൈജു.കെ.ജോസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.  പ്രദീപ്, കിരൺ, ജിബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment