Header Ads Widget

Responsive Advertisement


കുന്നത്തുപാലം
27 മെയ് 2021:
ഒളവണ്ണ എ.എൽ പി .സ്കൂൾ അധ്യാപകർ  അഞ്ച് വാർഡുകളിലെ കോവിഡ് കൺട്രോൾ റൂമുകളിലേക്ക്  കോവിഡ് പ്രതിരോധ സാമഗ്രികൾ സംഭാവന ചെയ്തു. സ്കൂളിൽ നടത്തിയ ചടങ്ങിൽ സാമഗ്രികൾ  ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ശാരുതി പി.യ്ക്ക്  കൈമാറി.
സ്കൂളിനു സമീപമുള്ള 14 , 15 , 20, 21 , 22 വാർഡുകളിലേക്കാണ് ഉപകരണങ്ങൾ നൽകിയത്. എഴുപത്തിഅഞ്ച്  PPE 
കിറ്റുകൾ 25 ഓക്സി മീറ്ററുകൾ, N 95 
മാസ്കുകൾ സർജിക്കൽ മാസ്കുകൾ തുടങ്ങി 50,000 രൂപയുടെ പ്രതിരോധ സാമഗ്രികളാണ് കൈമാറിയത്.
സ്കൂൾ ഹാളിൽ വച്ചു നടന്ന ചടങ്ങ് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ശാരുതി പി. ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട്  ഗോപേഷ് കെ അധ്യക്ഷനായ ചടങ്ങിൽ ഹെഡ് മാസ്റ്റർ എം. രഞ്ജിത്ത് സ്വാഗതവും വാർഡ് മെമ്പർമാരായ ജയദേവൻ വി, റാഹില എം.എ, സബീല നടുവിലകത്ത്, ഷിനി ഹരിദാസ്, ഷൈനി കെ, മുൻ മെമ്പർ . പി.ജയരാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.    സ്കൂൾ 
മേനേജർ വി.ടി. മാമുക്കോയ നന്ദി അർപ്പിച്ചു.

Post a Comment