കുന്നത്തുപാലം.
11 ജൂൺ 202l.
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ആർ ആർ ടി നിയമനത്തിൽ രാഷ്ട്രീയ പക്ഷപാതിത്വമെന്നാരോപിച്ചും ഏറ്റവുമധികം ജനസംഖ്യയുള്ള പഞ്ചായത്തിൽ വാക്സിൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടും ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ മുസ്ലീം യൂത്ത് ലീഗ് ഒളവണ്ണ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ധർണ സംഘടിപ്പിച്ചു. ധർണ മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ എം സി മായിൻഹാജി ഉദ്ഘാടനം ചെയ്തു.
ആർ ആർ ടി നിയമനവുമായി ബന്ധപ്പെട്ട് ഒളവണ്ണയിലെ എല്ലാ മേഖലയിലും തനി രാഷ്ട്രീയവത്കരണമാണ് നടന്ന് കൊണ്ടിരിക്കുന്നത് എന്നും ഇങ്ങനെയുള്ള നിലപാടുമായി ഗ്രാമപഞ്ചായത്ത് മുന്നോട്ട് പോകുകയാണെങ്കിൽ കോറോണ സാഹചര്യം പോലും നോക്കാതെ പ്രതിഷേധം ശക്തമാക്കുമെന്നും മായിൻഹാജി പറഞ്ഞു. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്തിൽ കൂടുതൽ വാക്സിനുകൾ ലഭ്യമാക്കാൻ ഭരണാധികൾ ശ്രദ്ധിക്കണമെന്നും മായിൻഹാജി ആവശ്യപ്പെട്ടു. മേഖല യൂത്ത് ലീഗ് പ്രസിഡൻ്റ് എൻ എ അസീസ് അധ്യക്ഷത വഹിച്ചു. എം പി എം.ബഷീർ മുഖ്യ പ്രഭാഷണം നടത്തി. മേഖല മുസ്ലീം ലീഗ് പ്രസിഡൻ്റ് വി പി.എ സലീം, യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി പി എം സാദിഖ്, സി എം മുഹാദ്, സലാം കള്ളിക്കുന്ന് റമീസ് ഒടുമ്പ്ര, സഫ്വാൻ, ആസിഫ് പി, നിഷാദ് പി, മുനീർ കെ ടി തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ