തിരുനെല്ലി:
കോഴിക്കോട് ഒളവണ്ണ ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന വിശപ്പ് വാട്സാപ്പ് കൂട്ടായ്മ, ബേപ്പൂർ ഫ്രണ്ട്സ് ചാരിറ്റിയുടെ സഹായത്തോടു കൂടി വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിൽ ബേഗൂർ കൊല്ലി ആദിവാസി സഹോദരങ്ങൾക്കു വസ്ത്രങ്ങൾ കൈമാറി. ഒളവണ്ണ പഞ്ചായത്തിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരുനെല്ലിയിലേക്കുള്ള യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വാഹനത്തിൽ റഫ്സൽ ഒളവണ്ണയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് തിരുനെല്ലിയിൽ എത്തിയാണ് അർഹതപെട്ടവർക്ക് കൈമാറിയത്. തിരുനെല്ലി പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺ റുഖിയ കാട്ടിക്കുളം, പാലിയേറ്റീവ് കൺവീനർ സൈനുദ്ധീൻ, ഷിജു, ജിജീഷ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. വിശപ്പ് വാട്സാപ്പ് കൂട്ടായ്മ ഡ്രസ്സ് ബാങ്ക് പദ്ധതിയിലൂടെയാണ് ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ പൊതുജനങ്ങളിൽ നിന്നും ശേഖരിക്കുന്നത്. നിങ്ങൾക്കും ഈ നന്മയുള്ള പ്രവൃത്തിയുടെ ഭാഗമാവാം.അതിനായി 8075796654 എന്ന നമ്പറിൽ വിശപ്പ് കൂട്ടായ്മയുമായി ബന്ധപ്പെടൂ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ