Header Ads Widget

Responsive Advertisement
പുത്തൂർമഠം.
കേരള മ്യൂസിയം തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന് INL പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. 

പരിപാടിയിൽ മണൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹാരം കാണുന്നതിന് വേണ്ടിയും പെരുമണ്ണ പഞ്ചായത്തി ലെ ആയൂർവേദ ഹോസ്പിറ്റൽ പെട്ടെന്ന് തുറന്ന് പ്രവർത്തിക്കാനവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുളള നിവദനങ്ങൾ കൈമാറി.
പെരുമണ്ണ പഞ്ചായത്തി ലെ INL സ്ഥാപക നേതാക്കളായ എ മമ്മത് കോയ, പി.മുഹമദ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ
മെഹബൂബെ മില്ലത്ത് ചാരിറ്റബൾ ട്രസ്റ്റിന് (MMCT) വേണ്ടി പെരുമണ്ണ പഞ്ചായത്തിന്റെ ഫണ്ട് ട്രസ്റ്റിന്റെ സ്ഥാപക ചെയർമാൻ കൂടിയായ മന്ത്രിക്ക് വി പി സി കോയ കൈമാറി.  ചടങ്ങിൽ ഐ എൻ എൽ ജില്ലാ ജനറൽസെക്രട്ടറി എ ഷർമദ് ഖാൻ, മണ്ഡലം പ്രസിഡന്റ് മെഹബൂബ് കുറ്റിക്കാട്ടർ എന്നിവർ സംസാരിച്ചു.
 പി.അബ്ദുൾ നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ടി. അലിഫ് നിസാം സ്വാഗതം പറഞ്ഞു.
ആബിദ് അമ്പിലോളി നന്ദി പറഞ്ഞു.

Post a Comment