104 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബാങ്ക് ഇതോടെ ആരോഗ രംഗത്തും പ്രവർത്തനം തുടങ്ങുകയാണ്.പൊതു ജനങ്ങൾക്ക് മിതമായ നിരക്കിൽ സേവനം നൽകാനാവുന്ന ആധുനിക സൗകര്യങ്ങളാണ് ലാബിൽ ഒരുക്കിയിട്ടുള്ളത്.
1917 ൽ ഐക്യനാണയ സംഘമായി പ്രവർത്തനം തുടങ്ങുകയും പിന്നീട് പന്തീരങ്കാവ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് നമ്പർ 2110 ആയി വളർന്ന ബാങ്കിന് ഇപ്പോൾ 130 കോടിയോളം രൂപയുടെ നിക്ഷേപവും 1000 കോടിയോളം രൂപയുടെ വായ്പാ ഇടപാടുകളുമുണ്ട്. കൂടാതെ കോടികൾ വിലമതിക്കുന്ന 3 കെട്ടിടങ്ങളും ബേങ്കിനുണ്ട്. 5000ത്തിലേറെ എ ക്ലാസ് മെമ്പർമാരും ബേങ്കിനുണ്ട്. കോവിഡ് മഹാമാരിക്കാലത്ത് പലിശരഹിത വായ്പാ പദ്ധതിയും ബാങ്കിനുണ്ട്.
കോവിഡ് പോസിറ്റീവ് ആയവർക്ക് 1000 രൂപ ഗോൾഡ് ലോൺ പലിശയില്ലാതെ അനുവദിക്കുന്നുണ്ട്. കോവിഡ് പോസിറ്റീവാകുന്ന ബാങ്കിൻ്റെ എ ക്ലാസ്സ് മെമ്പർമാർക്ക് 15000 രൂപയുടെ പലിശരഹിത വായ്പയും നൽകുന്നുണ്ട്. 2 വർഷം മുമ്പാണ് ബാങ്കിൽ തിരഞ്ഞെടുപ്പ് നടന്നത്. വി.എം മധുസൂദനൻ പ്രസിഡൻറും പി.ബാബുരാജ് സെക്രട്ടറിയുമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ