പന്തീരാങ്കാവ്:
14 ജൂലൈ 2021
മോഷ്ടാക്കളായ മൂന്നു പേർ പോലീസ് പിടിയിലായി. ഇവർ മോഷ്ടിച്ച ബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന് നിർത്തിയിട്ട മറ്റൊരു വാഹനത്തിൽ നിന്നും പെട്രോൾ മോഷ്ടിക്കുന്നതിനിടെയാണ് വെള്ളന്നൂർ ചെട്ടിക്കടവിൽ നിന്നും ഇവർ പോലീസ് പിടിയിലായത്. തച്ചാറമ്പത്ത് നവീൻ എന്ന ബോണി (22), ഈങ്ങാപ്പുഴ താഴെ പറമ്പിൽ പി.റിജാസ്(23), താനൂർ പനങ്ങാട്ടൂർ തോണിക്കടവൻ ടി.കെ. റഫീഖ് (30) എന്നിവരാണ് പോലീസ് പിടിയിലായത്. സ്റ്റേഷൻ പരിധിയിലെ പാലാഴിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി വരവേ പെട്രോൾ തീർന്നതിനെ തുടർന്ന് ഒരു വീടിന് സമീപം നിർത്തിയിട്ട വാഹനത്തിൽ നിന്നും പെട്രോൾ മോഷ്ടിക്കുന്നതിനിടെ നാട്ടുകാർ ഇവരെ പിടികൂടുകയായിരുന്നു.
( റഫീഖ് )
വിവരം അറിയിച്ചതിനെ തുടർന്ന് കുന്ദമംഗലം പോലീസ് എസ്.എച്ച്.ഒ. യൂസഫ്, എസ്.ഐ.ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
(റിജാസ് )
പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ എത്തിച്ച വാഹന മോഷണ കേസിലെ പ്രതികൾ മയക്കുമരുന്ന് ലഹരിയിൽ സ്റ്റേഷനിൽ പ്രശ്നമുണ്ടാക്കി. ബഹളം വെയ്ക്കുകയും തല ഗ്രില്ലിനടിച്ച് പൊട്ടിക്കുകയും ചെയ്തു.
(നവീൻ എന്ന ബോണി )
കമ്മീഷണറുടെ സ്ട്രൈക്കർ ടീം എത്തിയാണ് പ്രതികളെ വൈദ്യ പരിശോധനയ്ക്കും തുടർന്ന് മജിസ്ട്രേറ്റിന് മുമ്പാകെയും കൊണ്ടുപോയത്.പാലാഴി പാൽ കമ്പനി വാലിയിൽ റഹീസിൻ്റെ വീട്ടിൽ നിന്നും ചൊവ്വാഴ്ച രാത്രിയ്ക്ക് ശേഷം ബുധനാഴ്ച രാവിലെ ഏഴു മണിക്കുമിടയിലാണ് സ്കൂട്ടർ മോഷ്ടിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് പോലീസിൽ റഹീസ് പരാതി നൽകിയിരുന്നു. വീട്ടിലെ സി.സി.ടി.വി ക്യാമറ നശിപ്പിച്ച് മെമ്മറി കാർഡ് എടുക്കുകയും, അക്വേറിയത്തിൽ നിന്നും മത്സ്യങ്ങളെ കൊണ്ടുപോയതായും പരാതിയിലുണ്ട്.
പിടിയിലായ മൂന്നു പേരും മയക്കുമരുന്നിന് അടിമകളാണെന്നും
വിവിധ കേസുകളിൽ പ്രതികളാണെന്നും പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു കെ.ജോസ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ