Header Ads Widget

Responsive Advertisement
ബേപ്പൂർ
21 ജൂലൈ 2021.
ബേപ്പൂർ കുടുംബ ആരോഗ്യ കേന്ദ്രം കോഴിക്കോട് കോർപ്പറേഷനുമായി സഹകരിച്ച് മധുരം മാതൃത്വം പദ്ധതി ആരംഭിച്ചു.  സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഗർഭിണികൾക്കും, അമ്മമാർക്കും പ്രസവത്തിനായി ഹോസ്പിറ്റലിലേക്ക് പോകുബോൾ ആവശ്യമായ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ നൽകുന്ന പദ്ധതിയാണ് മധുരം മാതൃത്വം.
ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പപകർ എ.കെ.അജയ് കുമാറിൻ്റെ നേതൃത്വത്തിൽ പൊതുജനാരോഗ്യ പ്രവർത്തകർ നടത്തിയ കൂടിയാലോചനയിൽ നിന്നാണ് പദ്ധതി പിറവിയെടുത്തത്. ഇതുമായി കോർപ്പറേഷൻ അധികാരികളും കൈകോർത്തതോടെ പദ്ധതിക്ക് തുടക്കമായി. ബേപ്പൂർ കുടുബ ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി ഉത്ഘാടനം ചെയ്തു. 
കോഴിക്കോട്  മേയർ  ഡോ.ബീനാഫിലിപ്പും  ചേർന്ന് കിറ്റ് വിതരണം ഉത്ഘാടനം ചെയ്തു.
മധുരം മാതൃത്വം പദ്ധതി സംസ്ഥാനത്താകമാനം വ്യാപിപ്പിക്കാവുന്ന മികച്ച പദ്ധതിയാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി ഈ ആശയം  മുന്നോട്ട് വച്ച ബേപ്പൂർ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരേയും കോർപ്പറേഷൻ അധികാരികളെയും അഭിനന്ദിക്കുകയും ചെയ്തു.
തദവസരത്തിൽ ആരോഗ്യ വകുപ്പിൻ്റെ ഗർഭിണികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കുന്ന പദ്ധതിയായ മാതൃകവചം പദ്ധതിക്കും ബേപ്പൂർ ആരോഗ്യ കേന്ദ്രത്തിൽ തുടക്കമായി.
പൊതുജനങ്ങളുടെ സഹായത്തോടെ
പ്രതിവാരം തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പേർക്ക് മധുരം മാതൃത്വം പദ്ധതിയുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്യുമെന്ന് ആരോഗ്യ പ്രവർത്തകർ 
പറഞ്ഞു.
 മാസ്ക്.N.95, ട്രിപ്പിൾ ലെയർ മാസ്ക്, സാനിറ്റൈസർ, ഫ്ളാസ്ക്, മാക്സി, ബെഡ്ഷീറ്റ്, മല്ല്മുണ്ട്, മഗ്ഗ്,
ബ്രഷ്, പേസ്റ്റ്, സോപ്പ്, ബക്കറ്റ്, ബാസ്കറ്റ് തുടങ്ങി 13 ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഉത്ഘാടന ചടങ്ങിൽ
മെഡിക്കൽ ഓഫീസർ ഡോ.ദീപ സ്വാഗതം പറഞ്ഞു. നഗര ആസൂത്രണ ചെയർ പേഴ്സൺ  കൃഷ്ണകുമാരി, 
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ജയശ്രീ,
കൗൺസിലർമാരായ പി. രാജീവ്,  നവാസ് വാടിയിൽ, സുരേഷ് കൊല്ലത്ത്, ഗിരിജ ടീച്ചർ, ടി.രജനി, ഷമീന,  എന്നിവർ സംസാരിച്ചു.  ഹെൽത്ത് ഇൻസ്പെക്ടർ  എ കെ അജയ്കുമാർ നന്ദി പറഞ്ഞു.
  

Post a Comment