പെരുമണ്ണ:
27 ജൂലൈ 2021
പെരുമണ്ണയിൽ
കിണറ്റിൽ അകപ്പെട്ട പശുക്കിടാവിനെ രക്ഷപ്പെടുത്തി. പെരുമണ്ണ പഞ്ചായത്തിലെ മേലേ കരിമ്പനകണ്ടി ബാലൻ നെരാട്കുന്ന് എന്ന ആളുടെ സ്ഥലത്ത് കിണറിലാണ്
പശുക്കുട്ടി വീണത്.
ഒരു വയസ് പ്രായമായ പശുക്കിടാവാണ്
ആൾമറയുളളതും, 10 അടി വെള്ളം ഉള്ള 35 അടി താഴ്ച ഉള്ള കിണറ്റിൽ വീണത്. മീഞ്ചന്ത അഗ്നി രക്ഷാ നിലയത്തിലെ ജീവനക്കാർ എത്തിയാണ് പശുവിനെ പരുക്കൊന്നും കൂടാതെ രക്ഷപ്പെടുത്തിയത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ദുൽ കരീമിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ