പാലാഴി.
29 ജൂലൈ 2021
അവസരോചിതമായി പ്രവർത്തിച്ച് കുഞ്ഞുജീവൻ രക്ഷിച്ച അഖിൽ കുമാറിന് അഭിനന്ദന പ്രവാഹം.
പാലാഴി പാലായിലെ പി.വി.എസ് പ്രസ്റ്റീജ് അപ്പാർട്ട്മെൻറ് ലെ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആണ് കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തിയ അഖിൽ കുമാറിനെ അനുമോദിച്ചത്. (അഖിൽ കുമാർ)
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഫ്ലാറ്റിലെ എട്ടാം നിലയിലെ ബാൽകണിയിയുടെ താഴെ സൺഷേഡിൽ പെട്ടു പോയ കുട്ടിയെ സമയോചിതമായി ഇടപെട്ട് അഖിൽകുമാർ രക്ഷപ്പെടുത്തിയത്.
സമീപത്തെ മറ്റൊരു കെട്ടിടത്തിത്തിലുള്ള ഒരു പെൺകുട്ടിയാണ് അപകടാവസ്ഥയിൽ പെട്ട കുട്ടിയെ കണ്ടത്. ആളുകൾ പകച്ച് നിന്ന അവസരത്തിൽ ലിഫ്റ്റ് വഴി എട്ടാം നിലയിലേക്ക് കുതിക്കുകയായിരുന്നു അഖിൽ കുമാർ. കതകിൽ മുട്ടി വീട്ടുകാരെ അറിയിച്ച് ബാൽക്കണിയിലൂടെ സൺഷേഡിലേക്കിറങ്ങി രണ്ടര വയസുള്ള കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.
ഇന്ന് പി.വി.എസ് പ്രസ്റ്റീജ് ഫ്ലാറ്റിൽ നടന്ന ചടങ്ങിൽ താമസക്കാർ അഖിൽ കുമാറിനെ അനുമോദിച്ചു. പയ്യടി മീത്തൽ നങ്ങോലത്ത് ബാലൻ്റെ മകനാണ് 29 കാരനായ അഖിൽ കുമാർ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ