പന്തീരങ്കാവ്:
14 ജൂലൈ 2021
ദുരന്തമുഖങ്ങളിൽ സഹായഹസ്തവുമായി കർമ്മനിരതരാണ് ഒളവണ്ണ മണ്ഡലം സേവാദൾ ദുരന്തനിവാരണ സേന. കാലവർഷക്കെടുതിയിൽ രാപകൽ ഭേദമന്യേ പ്രവർത്തിക്കുകയാണ് സേനാംഗങ്ങൾ. മഴ കനത്തതോടെ ഒളവണ്ണ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണു. പന്തീരാങ്കാവ് മങ്കാവ് റൂട്ടിൽ കൈമ്പാലത്തിനു സമീപം വലിയ ചീനി മരം കടപ്പുഴകി റേഡിലേക്ക് വീണു വാഹന ഗതാഗതം തടസപ്പെട്ടപ്പോഴും
കൊടൽ നടക്കാവ് നാറാണത്ത് താഴം റോഡിൽ രാത്രി ഉണ്ടായ ചുഴലി കാറ്റിൽ ചേരുവഞ്ചേരി പറമ്പിൽ നിന്നും വലിയ അക്വാഷ്യ മരം ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞു വീണപ്പോഴും മാമ്പുഴയിലേക്ക് തെങ്ങുകൾ വീണപ്പോഴുമെല്ലാം സേവാദൾ ദുരന്ത നിവാരണ സേന കുതിച്ചെത്തി മികച്ച പ്രവർത്തനങ്ങൾ നടത്തി. കടപ്പുഴകി വീണ മരങ്ങളെല്ലാം മുറിച്ചുമാറ്റി. ഒളവണ്ണ മണ്ഡലം സേവാദൾ ദുരന്ത നിവാരണ സേന വളണ്ടിയർമാരായ മഠത്തിൽ അബ്ദുൽ അസീസ്, നാണിയാട്ടു പരീക്കുട്ടി, വിപിൻ തുവശ്ശേരി,സുബൈർ കൈമ്പാലം പ്രദേശ വാസികളായ മാനു കൈമ്പാലം, സുഹൈൽ കൈമ്പാലം, ഷാഫി കൈമ്പാലം, പ്രസാദ് കൈമ്പാലം, ധനീഷ് കൈമ്പാലം തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
അടിയന്തിര ഘട്ടങ്ങളിൽ സഹായത്തിന് 9995778068 എന്ന നമ്പറിൽ സേനയെ ബന്ധപ്പെടാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ