31 ജൂലൈ 2021
പെരുമണ്ണിൽ യു.എം.ആർ ഹെർബൽസ് ആയുർവേദ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. കുന്നമംഗലം നിയോജക മണ്ഡലം എംഎൽഎ പി.ടി.എ.റഹീം ആയുർവേദ ക്ലിനിക് ഉദ്ഘാടനം ചെയ്തു. പെരുമണ്ണ പെട്രോൾപമ്പിന് സമീപം ആണ് ആയുർവേദ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
വാതരോഗങ്ങൾ സന്ധിവാതം വന്ധ്യത ത്വക്ക് രോഗങ്ങൾ സ്ത്രീരോഗങ്ങൾ, പ്രസവ രക്ഷ, ശിശുരോഗങ്ങൾ എന്നിവയ്ക്ക് ഇവിടെ ചികിത്സാസൗകര്യമുണ്ടാകുമെന്നും ഉഴിച്ചിൽ, ജാനു ബസ്തി, കഠിബസ്തി, കിഴി, സ്റ്റീം ബാത്ത്, കളരി മർമ്മ ചികിത്സ തുടങ്ങിയവയ്ക്കും ഇവിടെ സൗകര്യങ്ങൾ ഉണ്ടെന്നും ഉടമസ്ഥർ വ്യക്തമാക്കി.
യു.എം.ആർ ഹെർബൽസ് സ്വന്തമായി നിർമ്മിക്കുന്നതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ഔഷധങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും സ്ത്രീകൾക്കായി സർട്ടിഫൈഡ് സ്ത്രീ തെറാപ്പിസ്റ്റും ഇവിടെയുണ്ടെന്ന് യു.എം.ആർ ഹെർബൽസ് മനേജിംഗ് ഡയറക്ടർ മുഹമ്മദലി ഷഫീഖ് പറഞ്ഞു.
കോവിഡ് മുക്തരായവർക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിനും പാർശ്വ രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും ആയുർവേദ ചികിത്സ ചുരുങ്ങിയ ചിലവിൽ ഇവിടെ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലത്തേക്ക് ഫീസിനത്തിൽ 50% കിഴിവുമുണ്ട്.
ഉത്ഘാടന ചടങ്ങിൽ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ.റംല, യു.എം.ആർ മനേജിംഗ് ഡയറക്ടർ മുഹമ്മദലി ഷഫീഖ്, ചീഫ് ഫിസിഷ്യൻ ഡോക്ടർ സി.കെ. റുഫൈദ, മനേജിംഗ് പാർട്ട്ണർ വി.റഫീഖ് തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ