Header Ads Widget

Responsive Advertisement
മണക്കടവ്
19 ആഗസ്ത് 2021

പുഴത്തീരം സംരക്ഷണത്തിന് തീരത്ത് മുളങ്കാടൊരുക്കുകയാണ് ഒളവണ്ണ ഗ്രാമ പഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 25 പദ്ധതികളിൽ പ്രധാനപ്പെട്ട ഒരു പദ്ധതിയാണിത്. ഒളവണ്ണ പഞ്ചായത്തിൻ്റെ അതിർത്തി പങ്കിടുന്ന ചാലിയാറിൻ്റെ തീരത്താണ് മുള വച്ചുപിടിപ്പിക്കുന്നത്. വനം വകുപ്പ് തയ്യാറാക്കി നൽകിയ 600 മുളതെകളാണ് ആദ്യഘട്ടത്തിൽ നട്ടു പരിപാലിക്കുന്നത്. തൈകൾക്കിടയിൽ ഒന്നര മീറ്റർ അകലം പാലിച്ച് ഏതാണ്ട് ഒരു കിലോമീറ്റർ നീളത്തിലാണ് മുളങ്കാടുകൾ ഒരുക്കുന്നത്. മണക്കടവ് മുതൽ താഴോട്ട് ഒളവണ്ണ ചുങ്കം വരെയും ഒളവണ്ണയുടെ അതിർത്തിയാണ് ചാലിയർ. ഈ ഭാഗങ്ങളിലെ കരയിടിച്ചിലിൽ തടയുന്നതിനും ജൈവ വൈവിദ്യം പരിപോഷിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും. തൊഴിലുറപ്പ് പദ്ധതിയുമായി ഏകോപിപ്പിച്ച് വനിതാ തൊഴിലാളികളാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു വർഷക്കാലത്തെ പരിപാലനത്തിന് 2 വനിതകൾക്കാണ് ചുമതലയും നൽകിയിട്ടുള്ളത്. നടുന്ന തൈകൾക്ക് മറക്കമ്പുകൾ കൊണ്ട് സംരക്ഷണവലയവും ഒരുക്കുന്നുണ്ട്.

 മുള തൈകൾ പരിപാലിക്കുന്നതോ
ടൊപ്പം വളർച്ചാ വിലയിരുത്തൽ റിപ്പോർട്ടുകൾ വനം വകുപ്പിനു സമയബന്ധിതമായി കൈമാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മണക്കടവ് തീരത്ത് വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശാരുതി ആദ്യ തൈ നട്ട് ഉത്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രാജീവ് പെരുമൺപുറ,
ബ്ലോക്ക് പഞ്ചായത്തംഗം സുജിത്ത് കാഞ്ഞോളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ബാബു രാജൻ, ഷാജി പനങ്ങാവിൽ, എം.സിന്ദു, ഹസീന അസീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment