Header Ads Widget

Responsive Advertisement
കൈലമഠം എ.എം.എൽ.പി സ്കൂളിൽ കുട്ടികൾക്ക്  മൊബെൽ ഫോണുകൾ വിതരണം ചെയ്തു.  ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന കുട്ടികൾക്കായി സമൂഹ പങ്കാളിത്തത്തോടെ സമാഹരിച്ച 10 മൊബൈൽ ഫോണുകളാണ് ഇന്ന് സൗജന്യമായി നൽകിയത്.സ്കൂളിൽ കോവിഡ് കാലത്ത് ആരംഭിച്ച് നടപ്പിലാക്കി വരുന്ന കൈത്താങ്ങ് പദ്ധതിയുടെ ഭാഗമാണ് മൊബൈൽ ഫോൺ വിതരണം. കുട്ടികളുടെ രക്ഷിതാക്കൾക്ക്   ചടങ്ങിൽ വച്ച് ഫോണുകൾ കൈമാറി. കൈത്താങ്ങ് പദ്ധതിയുടെ മൂന്നാം ഘട്ടമായ ഈ ഗാഡ്ജറ്റ്സ് വിതരണ ചടങ്ങിൽ  എൽ.എസ്.എസ് വിജയികളെയും അനുമോദിച്ചു. സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡൻ്റ് ശ്രീ.രവി പറശ്ശേരി ഉത്ഘാടനം നിർവ്വഹിച്ചു.പെരുമണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർ രാജൻ അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രർ സി.കെ.പ്രേമ ടീച്ചർ സ്വാഗതവും പി.ടി.എ പ്രസിഡൻ്റ  അബ്ദുള്ള നിസാർ, എം.പി ടി.എ അധ്യക്ഷ സാജിത എന്നിവർ ആശംസകളും സഹീറുദ്ദീൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Post a Comment