പാലാഴി
07 സപ്തംബർ 2021
പാലാഴിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ഇന്ന് വൈകുന്നേരത്തോടെയാണ് മാരക ലഹരിവസ്തുക്കളുമായി രണ്ട് പേർ പാലാഴിയിൽ പിടിയിലായത്. പാലാഴി യിലെ സ്കൂളിന് സമീപത്തായുള്ള ഒയോ റൂം ഫ്ലാറ്റിൽ നിന്നുമാണ് MDMA പിടിച്ചെടുത്തത്. നല്ലളം ഫാത്തിമാസിൽ
അബ്ദുൾ അഹദ് (40),
നല്ലളം അവറയിൽ പറമ്പ്
കോഴിക്കോട് സിറ്റി ഡാൻസഫ്
ടീമും പന്തിരങ്കാവ് പൊലിസ് ഇൻസ്പക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നാണ് സംഘത്തെ വലയിലാക്കിയത്. പാലാഴിയിൽ നിന്നും ഒരാഴ്ച മുമ്പ് 50 ലക്ഷത്തിലേറെ വിലവരുന്ന MDMA പിടിച്ചിരുന്നു. പാലാഴി പ്രദേശത്ത് ലഹരിമരുന്ന് കച്ചവടവും ഉപഭോഗവും കുടി വരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കുകയാണ് പൊലീസും എക്സൈസും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ