കുന്ദമംഗലം
3 ഒക്ടോബർ 2021
സ്കൂള്‍ തുറക്കല്‍ ..
കുന്ദമംഗലം മണ്ഡലംതല ശുചീകരണ യജ്ഞത്തിന് തീരുമാനം.
കുന്ദമംഗലം മണ്ഡലത്തിലെ സ്കൂളുകളുടെ ശുചീകരണയജ്ഞം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ന് ആരംഭിച്ചു.
നവംബര്‍ 1 മുതല്‍ സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായ സാഹചര്യത്തില്‍ കുന്ദമംഗലം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പി.ടി.എ റഹീം എം.എല്‍.എ 30 സപ്തംബർ 2021 ന് വിളിച്ചു ചേർത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അധ്യാപക സംഘടനാ പ്രതിനിധികളുടേയുംയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.

(ഒളവണ്ണ എ.എൽ.പി സ്കൂളിൽ ശുചീകരണം പുരോഗമിക്കുന്നു.)
സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ ശുചീകരണം, സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കല്‍, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുളള ആരോഗ്യ ബോധവല്‍കരണം, യാത്രാ സൗകര്യം, വിവിധ തലങ്ങളിലുള്ള സംവിധാനങ്ങളുടെ ഏകോപനം തുടങ്ങിയവയ്ക്കായി ഒക്ടോബര്‍ 5 നകം പഞ്ചായത്ത് തലത്തിലും 10 നകം സ്കൂള്‍ തലത്തിലും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കും. ഒക്ടോബര്‍ 20 നകം ശുചീകരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മറ്റി ഓരോ സ്കൂളും സന്ദര്‍ശിച്ച് മുന്‍കരുതലുകള്‍ വിലയിരുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
പി.ടി.എ റഹീം എം.എല്‍.എ ചെയര്‍മാനും കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോള്‍ കണ്‍വീനറും കെ.പി അശ്റഫ് കോ-ഓര്‍ഡിനേറ്ററും റൂറല്‍ എ.ഇ.ഒ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ അംഗങ്ങളുമായി മണ്ഡലംതല കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഹാളിൽ വിളിച്ച് ചേർത്ത യോഗത്തിൽ
പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷാജി പുത്തലത്ത്, ലിജി പുല്‍ക്കുന്നുമ്മല്‍, എം.കെ സുഹറാബി, ഓളിക്കല്‍ ഗഫൂര്‍, പി ശാരുതി, പുലപ്പാടി ഉമ്മര്‍, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.എന്‍ സജീഷ് നാരായണ്‍, അധ്യാപക സംഘടനാ പ്രതിനിധികളായ എന്‍ സന്തോഷ്കുമാര്‍, എം.പി മുഹമ്മദ് ഇസ്ഹാഖ്, എ.കെ മുഹമ്മദ് അശ്റഫ് സംസാരിച്ചു. കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോള്‍ സ്വാഗതവും റൂറല്‍ എ.ഇ.ഒ പി.സി ഗീത തുടങ്ങിയവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ