Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്: 
പറക്കും ഓന്ത് വളരെ അപൂർവ്വമല്ല, എന്നാൽ സാധാരണക്കാർക്ക് അത്ര പരിചിതവുമല്ല. സാധാരണയായി ഉയരമുള്ള മരങ്ങളിൽ കാണുന്ന ഇവ നമ്മുടെ ശ്രദ്ധയിൽ പെടാറില്ല.  തിങ്കളാഴ്ച രാവിലെ പെരുമണ്ണ പറക്കണ്ടം കൊളാ പുത്തലത്ത് ഷാജിക്ക് ലഭിച്ചത്   ഈ വിഭാഗത്തിൽ പെട്ട ഒരു ഓന്തിനെയാണ്.  
വീടിന്റെ മുകൾ നിലയിലെ മുറിയിലാണ് ഓന്തിനെ കണ്ടത്. ഒറ്റനോട്ടത്തിൽ പല്ലിയെന്ന്  തോനിയെങ്കിലും ചില പ്രത്യേകതകൾ ഷാജിയുടെ  ശ്രദ്ധയിൽ പെട്ടു. സാധാരണയിൽ കുടുതലുള്ള  വാലിന്റെ നീളം ഇടക്കിടെയുള്ള മഞ്ഞനിറം. 
കോഴിക്കോട് ആട്സ് കോളേജ് അസി.പ്രൊഫസർ കെ.അബ്ദുൾ റിയാസാണ് ഇത് പറക്കുന്ന ഓന്താണെന്ന് സ്ഥിരീകരിച്ചത്.  കൈകാലുകൾക്കിടയിൽ കാണപ്പെടുന്ന വലിപ്പമുള്ള തൊലിയാണ് ഇതിനെ  പറക്കാൻ സഹായിക്കുന്നതത്രെ. വളരെ അപൂർവ്വമായി കാണപ്പെടുന്നവയല്ലെങ്കിലും ജന്തുശാസ്ത്ര വിദ്യാർത്ഥികൾക്ക് പോലും പറക്കും ഓന്തുകൾ (Draco dussumieri ) അത്ര പരിചിതനല്ലന്ന് അദ്ദേഹം പറഞ്ഞു. 
പൊതുവേ ഉയരമുളള മരങ്ങളിൽ താമസിക്കുന്ന ഇവ  ഇരയെ പിടിക്കാനും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനുമാണ് ആവശ്യ സമയങ്ങളിൽ  പറക്കുന്നത്.
പത്ത് വർഷത്തോളമാണ് ഇവയുടെ ആയുർ ദൈർഘ്യം.

Post a Comment