ബേപ്പൂർ
19 നവംബർ 2021.
കോഴിക്കോട് കോർപ്പറേഷനും ബേപ്പൂർ ഫാമിലി ഹെൽത്ത് സെന്ററും സ്നേഹതീരം റസിഡൻസ് അസോസിയേഷനും സംയുക്തമായി അശ്വമേധം 2021 ന്റെ ഭാഗമായി ത്വക്ക് പരിശോധനയും, ലോക പ്രമേഹ ദിനാചരണത്തിനോടനുബന്ധിച്ച് ജീവിതം ശൈലീ രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.
മാറാട് കൈതവളപ്പ് മദ്രസ്സയിൽ നടത്തിയ പരിപാടി ഡോ. ശ്രീബിജു (ജില്ലാ ത്വക്ക് രോഗ ആശുപത്രി) ഉത്ഘാടനം നിർവ്വഹിച്ചു.
തൊലിപ്പുറത്ത് അസുഖം ബാധിച്ചതായി വളണ്ടിയർമാർ കണ്ടെത്തിയ 82 പേരെ ഡോക്ടർ പരിശോധിച്ച് മരുന്നുകൾ നൽകി. 5 പേർക്ക് തുടർ ചികിത്സ നിർദ്ദേശിച്ചു. റഫർ. 61 പേരിൽജീവിത ശൈലീ രോഗ പരിശോധന നടത്തി. ഇവരുടെ ബ്ലഡ് പ്രഷർ, ഷുഗർ, ബോഡി മാസ്സ് ഇൻഡക്സ് എന്നിവ പരിശോധിച്ച് 3 പേരെ വിശദമായ പരിശോധനയ്ക്കും തുടർ ചികിത്സക്കുമായി ഫാമിലി ഹെൽത്ത് സെന്ററിലേക്ക് റഫർ ചെയ്തു.
തുടർന്ന് നടത്തിയ ബോധവൽക്കരണ പരിപാടിയിൽ
ഡോ.ദീപ.കെ.എ(മെഡിക്കൽ ഓഫീസർ), സുരേഷ്.ടി (ജീല്ലാ അസിസ്റ്റന്റ് ലപ്രസി ഓഫീസർ) കെ.എം.മുസ്തഫ(ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ) എന്നിവർ ക്ലാസ്സെടുത്തു.
അജയ് കുമാർ.എ.കെ(ഹെൽത്ത് ഇൻസ്പെക്ടർ) സ്വാഗതം പറഞ്ഞു, സുരേഷ് കൊല്ലരത്ത് (ഡിവിഷൻ കൗൺസിലർ) അദ്ധ്യക്ഷത വഹിച്ചു. ഷീബ.ടി. (Jphn) നന്ദി രേഖപ്പെടുത്തി.
അനൂപ്.വി, ബീം രാജ്.സി.കെ, സുമിത്ത്.വി, റഫ്സൽ ഒളവണ്ണ (വിശപ്പ് വാട്ട്സ്ആപ്പ് കൂട്ടായ്മ), ലിഗ്ന.യു, നിമ്യ.എം, ആതിര.കെ, ഷാഹിദ, യമുന , റഫീഖ്, സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, NMS മുഹമ്മദ്, കെ.പി.മോഹനൻ, എന്നിവർ ക്യാബിന് നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ