തിരുനെല്ലി
23 നവംബർ 2021
വിശപ്പ് വാട്സാപ്പ് കൂട്ടായ്മ വസ്ത്രങ്ങൾ വിതരണം ചെയ്തു. വിശപ്പ് വാട്സാപ്പ് കൂട്ടായ്മ ഒളവണ്ണ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ വസ്ത്രങ്ങൾ സമാഹരിച്ച് ആദിവാസികൾക്ക് എത്തിച്ച് നൽകുന്ന പദ്ധതിയാണ് ആദിവാസികൾക്കൊരു കൈത്താങ്ങ് പദ്ധതി. ഈ പദ്ധതിയിലേയ്ക്കു ഒളവണ്ണ എ എൽ പി സ്കൂളിലെ വിദ്യാർഥികൾ നൽകിയ രണ്ടായിരത്തോളം വസ്ത്രങ്ങളാണ് ഇന്ന് വിതരണം നടത്തിയത്.
വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ, അപ്പപ്പാറ കോളനി നിവാസികൾക്കാണ് ഇത്തവണ വസ്ത്രങ്ങൾ എത്തിച്ച് നൽകിയത്. കൂടാതെ താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന യേശുഭവൻ എന്ന വൃദ്ധ സദനത്തിലേയ്ക്കും ലഭ്യമായ വസ്തങ്ങൾ കൈമാറി.
കോഴിക്കോട് നിന്നും തിരുനെല്ലിയിലേക്കുള്ള യാത്ര ഉസ്താദ് ഹംസാ വൈദ്യർ ഫ്ലാഗ് ഓഫ് ചെയ്തു. വിശപ്പ് വാട്സാപ്പ് കൂട്ടായ്മ പ്രവർത്തകരായ റഫ്സൽ ഒളവണ്ണ, സിസ്റ്റർ സജീവ, സിസ്റ്റർ അമൽ, ജിജീഷ് ചുങ്കം, ബേഗൂർ പഞ്ചായത്ത് അംഗം റുഖിയ കാട്ടിക്കുളം എന്നിവരുടെ നേതൃത്വത്തിലാണ് വസ്ത്രങ്ങൾ വിതരണം ചെയ്തത്.
വിശപ്പിൻ്റെ ഇത്തരം പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കുചേരാം.
നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഉപയോഗയോഗ്യമായ വസ്തങ്ങളുണ്ടെങ്കിൽ
8075796654, 9747861691 എന്നീ നമ്പറുകളിൽ വിശപ്പുമായി ബന്ധപ്പെടൂ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ