Header Ads Widget

Responsive Advertisement
പാലാഴി
28 നവംബർ 2021

പാലാഴിയിൽ പുള്ളി കളിച്ച പുള്ളികൾ പൊലീസ്‌ പിടിയിലായി. ഞായറാഴ്ച വൈകുന്നേരം പാലാഴിയിൽ  പൊക്കിനാരിതാഴത്ത് കല്ലായി പുഴയുടെ തീരത്ത്  പണം വെച്ചുള്ള ചീട്ടുകളി (പുള്ളികളി) നടക്കവെയാണ് പൊലീസ് സംഘം എത്തിയത്. 4 പേരാണ് പൊലീസ് പിടിയിലായത്. 24,400 രൂപയും കളിസ്ഥലത്തു നിന്നും പിടിച്ചെടുത്തു. സംഘത്തിലുണ്ടായ മറ്റുള്ളവർ ഓടി രക്ഷപെട്ടു. 
പാലാഴി കള്ളിക്കൂടം മീത്തൽ അബൂബക്കർ, പന്തീരാങ്കാവ് തടത്തിൽ കോയ, പന്തിരാങ്കാവ് പൊറ്റമ്മൽ ബീരാൻകോയ, പന്തിരാങ്കാവ് പുൽപറമ്പിൽ പി.ബാവ എന്നിവരാണ് പിടിയിലായത്.
പുഴയോരത്ത് പൊക്കിനാരി താഴത്തെ ചീട്ടുകളി നാട്ടിൽ പാട്ടാണ്. എന്നാൽ പുഴയോരത്ത് പൊലിസ് എത്തിയാൽ പുള്ളികളിക്കുന്ന പുള്ളികൾ ഓടി പുഴയിൽ ചാടിയാലോ എന്ന ആശങ്കയും അധികൃതർക്കും ഉണ്ടായിരുന്നു. ഇത് മുതലെടുത്താണ് പുള്ളികൾ കളി സജീവമാക്കിയത്. ഇതിനിടെ പന്തീരാങ്കാവ്  പൊലിസിന് ലഭിച്ച കൃത്യമായ വിവരമനുസരിച്ച് എത്തിയ പൊലീസ് സംഘമാണ് നാല് പുള്ളിക്കാരെ പൊക്കിയത്. 
പുള്ളികളിക്കേസിൽ സ്റ്റേഷൻ ജാമ്യത്തിലിറങ്ങാമെന്നതും ചെറിയ ഫൈൻ മാത്രമാണ് അടക്കേണ്ടത് എന്നതുമാണ് ഇത്തരം സംഘങ്ങൾ വ്യാപിക്കാൻ കാരണം. എന്നാൽ പിടിച്ചെടുക്കുന്ന പണം സർക്കാരിലേക്ക് കണ്ട് കെട്ടും.

Post a Comment