കുന്നത്തുപാലം
19 ഡിസംബർ 2021
കയ്യേറ്റ ഭൂമികൾ തിരിച്ചു പിടിക്കുക, ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുക, ഭവന രഹിതർക്ക് നൽകുന്ന വീടിന്റെ വിസ്തൃതി വർധിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് വെൽഫയർ പാർട്ടി സംസ്ഥാന തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഒളവണ്ണ പഞ്ചായത്തിലെ ഭൂരഹിതരുടെ സംഗമം ഡിസംബർ 19ന് ഞായറാഴ്ച വൈകുന്നേരം കുന്നത്ത് പാലത്ത് നടക്കുമെന്ന് വെൽഫയർ പാർട്ടി വക്താക്കൾ പറഞ്ഞു. കുന്നത്തു പാലം ALP സ്കൂളിലാണ് സംഗമം സംഘടിപ്പിക്കുന്നത്.
വർഗീയതയുടെയും വംശീയതയുടെയും രാഷ്ട്രീയം പറഞ്ഞുകൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ അടിസ്ഥാന ജനവിഭാഗങ്ങങ്ങളുടെ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകുമെന്ന് വെൽഫെയർ പാർട്ടി ഭൂസമര സമിതി ജില്ലാ കൺവീനർ ഷംസുദ്ദീൻ ചെറുവാടി പറഞ്ഞു.
കേരളത്തിലെ ഭൂരഹിതരെ നിരന്തരമായി വഞ്ചിക്കുകയും കോർപ്പറേറ്റുകൾക്ക് ഭൂമി കയ്യടക്കി വെക്കാൻ ഒത്താശ ചെയ്യുകയും ചെയ്യുന്ന ഭരണകൂടത്തിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി ഭൂസമരങ്ങൾ നടത്തുമെന്നും ഇതിനായി മണ്ഡലംതല സംഘാടക സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്നും വക്താക്കൾ പറഞ്ഞു. കുന്നത്ത് പാലത്ത് നടക്കുന്ന സംഗമത്തിൽ പ്രമുഖ നേതാക്കൽ പങ്കെടുക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ