Header Ads Widget

Responsive Advertisement
എറണാകുളം
09 ഡിസംബർ 2021

കേരള നദീസംരക്ഷണ സമിതി ഏർപ്പെടുത്തിയ
പ്രഥമ മാധ്യമ പുരസ്കാരം " ഡോക്ടർ എസ്.സീതാരാമൻ പുരസ്കാരം "  മാതൃഭൂമി ചാനൽ റിപ്പോർട്ടർ എസ്.ശ്യാംകുമാറിന് സമ്മാനിച്ചു. എറണാകുളം ചവറ കൾചറൽ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. 
പരിസ്ഥിതി വിഷയവുമായി ബന്ധപ്പെട്ട വാർത്തകളിൽ മികച്ച റിപ്പോർട്ടർക്കുള്ളതാണ് ഈ പുരസ്കാരം. പുരസ്കാര സമർപ്പണത്തോടൊപ്പം ഡോ: എസ് സീതാരാമൻ അനുസ്മരണവും സംഘടിപ്പിച്ചിരുന്നു. റിട്ടയേർഡ് ജസ്റ്റിസ് ബി.കമാൽ പാഷ പരിപാടി ഉത്ഘാടനം ചെയ്തു.
 പരിസ്ഥിതിയെ തകർക്കുന്ന നിലപാടുകൾ ഉൾപ്പെടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും അനീതികൾക്കുമെതിരെ നിരന്തര പോരാട്ടം നടത്തിയ പൊതുപ്രവർത്തകനായിരുന്നു പ്രൊഫ: എസ്. സീതാരാമൻ എന്ന് റിട്ട: ജസ്റ്റിസ് കെമാൽ പാഷ അഭിപ്രായപ്പെട്ടു. പുതിയ തലമുറയിലുൾപ്പെടുന്നവരും വർത്തമാന സമൂഹവും സീതാരാമനെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീതാരാമൻ ഒന്നാം അനുസ്മരണവും മാധ്യമ പുരസ്ക്കാര വിതരണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നദീസംരക്ഷണ സമിതി ചാവറ കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ്. രാമചന്ദ്രൻ അധ്യക്ഷനായി. റിവർ പീസ് ഫുൾ സൊസൈറ്റി ( ഗോവ) കുമാർ കലാന്ദമണി മുഖ്യപ്രഭാഷണം നടത്തി.പ്രൊഫ.എം.കെ.പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ എസ്. ശ്യാംകുമാർ അവാർഡ് ഏറ്റുവാങ്ങി.
 ടി.വി.രാജൻ, പ്രൊഫ. ഗോപാലകൃഷ്ണമൂർത്തി, വേണു വാരിയത്ത് എന്നിവർ സംസാരിച്ചു.

Post a Comment