Header Ads Widget

Responsive Advertisement
കോഴിക്കോട്
08 ജനുവരി 2022

കോവിഡ് വ്യാപനം  തുടരുന്നു.
സംസ്ഥാനത്ത് ഇന്ന് മാത്രം 23 പുതിയ  ഒമിക്രോണ്  കേസുകൾ. ആകെ 328 കേസുകളായി.പ്രതിദിന കോവിഡ് കേസുകൾ ആറായിരത്തോട് അടുത്തിരിക്കുന്നു. രണ്ടാം തരംഗത്തേക്കാൾ വേഗതയിലാണ് മൂന്നാം തരംഗത്തിൽ രോഗ വ്യാപനം എന്നാണ് വിലയിരുത്തൽ. രാജ്യത്തെ 20 ഓളം സംസ്ഥാനങ്ങളിലും കോവിഡ്, ഒമിക്രോൺ വ്യാപനം രൂക്ഷമായി തുടരുകയാണ്. ചില സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു കഴിഞ്ഞു.

സംസ്ഥാനത്ത് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ തുടരണമെന്നും വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറൻ്റയിൽ നിർബന്ധമാക്കിയെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 
ഒമിക്രോൺ ബാധിതരിൽ കൂടുതലും ഹൈറിസ്ക്‌ രാജ്യങ്ങളിൽ നിന്നും വന്നവരല്ല എന്നത് സാഹര്യത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സമ്പർക്കത്തിലുടെയുള്ള വ്യാപനവും വ്യാപനത്തിൻ്റെ തീവ്രത വർദ്ധിപ്പിക്കുന്നു. പ്രതിദിനകോവിഡ് കേസുകളുടെ എണ്ണവും സംസ്ഥാത്ത്  കുത്തനെ ഉയരുകയാണ്.
അതേസമയം ബൂസ്റ്റർ ഡോസ് വാക്സിനേഷൻ വരും ദിവസങ്ങളിൽ അരംഭിക്കാനിരിക്കുകയാണ്. 15 മുതൽ 18 വയസു വരെയുള്ള കൗമാരപ്രായക്കാർക്കുള്ള പ്രതിരോധ വാക്സിനേഷൻ തുടരുകയാണ്. തിങ്കൾ വ്യാഴം വെള്ളി ദിവസങ്ങളിലാണ് ഇവർക്കുള്ള കൊവാക്സിൻ വിതരണം. എന്നാൽ കോവിഡ് പ്രതിരോധത്തിനായി സമ്പൂർണ്ണ ലോക് ഡൗൺ ഇപ്പോൾ ആലോചനയിൽ ഇല്ലന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. സാമൂഹ് അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, കൈ കഴുക്കുക, സമയബന്ധിതമായി പ്രതിരോധ കുത്തിവെപ്പ് എടുക്കുക.
ജീവിച്ചിരിക്കുക എന്നതാണ് പ്രധാനം.

Post a Comment