Header Ads Widget

Responsive Advertisement

ബേപ്പൂർ
15 ജനുവരി 2022
ബേപ്പൂരിൽ നിരവധി പേർക്ക് പേപ്പട്ടി യുടെ കടിയേറ്റതിനെ തുടർന്ന് പ്രേദേശത്ത് അനിമൽബർത്ത് കൺട്രോൺ ടീം പ്രവർത്തനം ത്വരിതപ്പെടുത്തി. 3 ദിവസത്തിനുള്ളിൽ  21 നായ്ക്കളെയാണ് സംഘം പിടിച്ചത്.

 ABC പ്രോഗ്രാമിന്റെ ഭാഗമായി ഇവയെ പേ വിഷബാധയ്ക്ക് എതിരെയുള്ള കുത്തിവെപ്പ് നൽകി  വന്ധ്യംകരിച്ചശേഷം മുറിവും ഉണങ്ങികഴിഞ്ഞ് നാലോ അഞ്ചോ ദിവസത്തിനുള്ളിൽ  പിടികൂടിയ സ്ഥലത്ത് തന്നെ തിരിച്ചെത്തിച്ച് തുറന്നു വിടും.  ABCയിൽ പെട്ട നായ്ക്കളെ തിരിച്ചറിയുന്നതിന് ഇവയുടെ ചെവിയിൽ നിന്നും  V  ആകൃതിയിൽ ഒരു കഷ്ണം എടുത്തിട്ടുണ്ടാകും. ഇതുവരെ ABC യിൽ പെടാത്ത നായ്ക്കളിലാണ് പേവിഷബാധ കൂടുതലായി കാണുന്നത്. ബേപ്പൂർ പ്രദേശത്ത് 15 പേരെ കടിച്ച  നായയും ഈ വിഭാഗത്തിൽ പെടുന്നതാണ്.
വരും ദിവസങ്ങളിൽ ബേപ്പൂർ പോർട്ട്, മാറാട് പ്രദേശങ്ങളിൽ നിന്നും നായ്ക്കളെ പിടികൂടാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് കോർപ്പറേഷൻ വെറ്റിനറി സർജൻ ഡോ.ശ്രീഷ്മ അറിയിച്ചു.

Post a Comment