പെരുമണ്ണ,
05 ഫെബ്രുവരി 2022
പെരുമണ്ണ പഞ്ചായത്ത് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
കേരള സർക്കാർ ആവിഷ്കരിച്ച ടേക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. നവകേരള മിഷൻ പ്രോജക്ടിൻ്റെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പന്ത്രണ്ടിന കർമ്മ പരിപാടിയുടെ ഭാഗമായാണ് വഴിയിടങ്ങൾ ഒരുക്കുന്നത്. പെരുമണ്ണ ബസ്സ് സ്റ്റാൻ്റിനകത്താണ് കേന്ദ്രം ഒരുക്കിയത്.
യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാധമിക കർമ്മങ്ങൾക്കു വൃത്തിയുള്ള ശുചിമുറികളും ഒരുക്കി നൽകി അവരുടെ പ്രയാസം പരിഹരിക്കുക എന്നതാണ് ഈ പദ്ധതിയുടെ സുപ്രധാന ലക്ഷ്യം.
ആധുനിക സജ്ജീകരണങ്ങളോടെ പൊതു ശൗചാലയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കൊപ്പം ചായയും ലഘു പാനീയങ്ങളും ലഭിക്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാകും.
ശുചിത്വമിഷൻ ഫണ്ട്, പഞ്ചായത്തിൻ്റെ പദ്ധതി വിഹിതം, എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് എന്നിവ സംയോജിപ്പിച്ച് 14 ലക്ഷത്തോളം ചിലവിട്ടാണ് പെരുമണ്ണയിൽ വഴിയോര വിശ്രമകേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. വിശ്രമകേന്ദ്രം കൂടുതൽ മോടിപിടിപ്പിക്കുവാൻ രണ്ട് ലക്ഷം രൂപ കൂടി എം.എൽ എ അനുവദിച്ചിട്ടുണ്ടെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ സി.കെ അജീഷ്, ഹരിതകേരള മിഷൻ കോർഡിനേറ്റർ പി പ്രകാശൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ, ദീപ കാമ്പുറത്ത്, എം.എ പ്രതീഷ്, ബ്ലോക്ക് മെമ്പർ ശ്യാമള പറശ്ശേരി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.പി രാജൻ, വി.പി കബീർ, കെ.കെ ഷമീർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി നിസാർ,
എൽ.എസ്.ജി.ഡി പെരുമണ്ണ സെക്ഷൻ അസി. എൻജിനീയർ എ.എസ് ദിവ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഉഷ, സെക്രട്ടറി എൻ.ആർ രാധിക തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ