Header Ads Widget

Responsive Advertisement
ബേപ്പൂർ
17 ഫെബ്രുവരി 2022

ബേപ്പൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിൽസാവശ്യാർത്ഥം വരുന്നവർക്ക് യുണീക്ക് ഹെൽത്ത് ഐ ഡി കാർഡ് (UHID) അഥവാ രോഗവുമായി ബന്ധപ്പെട്ട സവിശേഷ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു തുടങ്ങി. കേരള സർക്കാരാരിൻ്റെ ഇ ഹെൽത്ത് കേരള പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ഐ.ഡി.വിതരണം. 
വ്യക്തിയുടെ എല്ലാ ആരോഗ്യ വിവരങ്ങളും സമാഹരിച്ച് കോഡീകരിച്ച് ചികിത്സ തേടുന്ന സർക്കാർ ആശുപത്രികളിൽ വിവരങ്ങളെല്ലാം ഓൺലൈനായി eഡാക്ടർക്ക് ലഭ്യമാവുക്കുകയും ചെയ്യുന്ന പദ്ധതിയാണ് ഇ ഹെൽത്ത് കേരള പദ്ധതി.
ഒരു വ്യക്തിയുടെ രോഗവിവരങ്ങൾ, കഴിക്കുന്ന മരുന്നുകൾ, ലാബ് പരിശോധനാ ഫലങ്ങൾ, എക്സ് റേ റിപ്പോർട്ട് തുടങ്ങി ആരോഗ്യ സംബന്ധിയായ എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കിൽ തന്നെ അറിയുവാൻ കഴിയുന്ന സംവിധാനമാണ് പുതുതായി വിതരണം ചെയ്യുന്ന കാർഡിലൂടെ ലഭ്യമാവുന്നത്. 

മെഡിക്കൽ ഓഫീസർ ഡോ. കെ.എ. ദീപ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരാസൂത്രണ ചെയർ പേഴ്സൺ കൃഷ്ണകുമാരി.കെ ആരോഗ്യ സവിശേഷ കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. നിലവിൽ വിതരണം ചെയ്യുന്ന കാർഡിലെ വിവരങ്ങൾ പ്രായം ചെന്നവർക്ക് കൂടി വായിക്കാൻ കഴിയുന്ന വിധത്തിൽ മാറ്റം വരുത്താൻ എല്ലാ സഹായവും കോർപ്പറേഷൻ ചെയ്യുമെന്ന്  ചെയർ പേഴ്സൺ ഉറപ്പു നൽകിയിട്ടുണ്ട്.  
ചടങ്ങിൽ ഇ.ഹെൽത്ത് നോഡൽ ഓഫീറായ ഡോ.പ്രമോദ് കുമാർ.പി മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ രാജീവ്.കെ, ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ.എ.കെ,  അനൂപ്.വി, പബ്ളിക് ഹെൽത്ത് നഴ്സ് ഷീബ.ടി,  പ്രോജക്ട് എഞ്ചിനീയർ ശ്യാംജിത്ത് എന്നിവർ സംസാരിച്ചു.

Post a Comment