പെരുമണ്ണ:
31 മാർച്ച് 2022
അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിന്റെ 89-ാം വാർഷികാഘോഷ പരിപാടികൾ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് വി.ടി മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാ താരം ഹരീഷ് കണാരൻ മുഖ്യാതിഥിയായിരുന്നു. അദ്ദേഹത്തിന്റെ വിവിധ കലാപരിപാടികൾ കുട്ടികൾക്ക് നവ്യാനുഭവമായി. സ്കൂൾ മാനേജർ ടി.എം ഷിറാസ് വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
എൽ.എസ്.എസ് വിജയികൾക്കുള്ള ക്യാഷ് അവാർഡും ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ