19 മെയ് 2022
ദേശീയപാത 66 ൻ്റെ നവീകരണത്തിൻ്റെ ഭാഗമായി പന്തീരങ്കാവിൽ മേൽപാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 2 മേൽപാലങ്ങമാണ് ഇവിടെ നിർമ്മിക്കുന്നത്. 13.5 മീറ്റർ വീതിയും 240 മീറ്റർ നീളവുമുള്ള രണ്ട് ഫ്ളയ് ഓവറുകളാണ് പന്തീരങ്കാവിൽ ഉയരുന്നത്. ഇതിൻ്റെ ആദ്യപടിയായി തൂണുകളുടെ നിർമ്മാണമാണിപ്പോൾ നടക്കുന്നത്. ഹൈഡ്രോളിക് റോട്ടറി മെഷീൻ ഉപയോഗിച്ചാണ് തൂണുകൾക്കായി പൈലിംഗ് നടത്തുന്നത്.
രണ്ട് മേൽപാലങ്ങൾക്കും കൂടി 22 തൂണുകളാണ് നിർമ്മിക്കുക. തൂണുകൾ തമ്മിലുള്ള അകലം 30 മീറ്ററിനും 50 മീറ്ററിനും ഇടയിലായി ക്രമീകരിക്കും. പാലത്തിനു താഴെ ജംഗ്ഷനിൽ വരുന്ന തൂണുകൾ തമ്മിലുള്ള അകലം പരമാവധി 50 മീറ്ററാകും. മേൽപാലം നിർമ്മാണത്തെ മഴ ബാധിക്കില്ലെന്നും പ്രവൃത്തി പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മഴ കനക്കുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധ വക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ