Header Ads Widget

Responsive Advertisement
പുത്തൂർമഠം
30 മെയ് 2022
വിദ്യാർത്ഥികളിൽ നവ്യാനുഭവം തീർത്ത് "തസ്വ് വീത്ത് 2022"

പുത്തൂർമഠം ഖുവ്വത്തുൽ ഇസ്‌ലാം മദ്റസ പൊതുതിരഞ്ഞെടുപ്പ് നടത്തി.
പുത്തൂർ മഠം ഖുവ്വത്തുൽ ഇസ്‌ലാം മദ്റസയിലെ ഇരുന്നൂറിൽ പരം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഇന്ന് നാല് പോളിംങ്ങ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തിക്കൊണ്ട് പൊതുതിരഞ്ഞെടുപ്പ് നടത്തി.
ആവേശം അലതല്ലുന്ന അന്തരീക്ഷം. 
കൃത്യമായ ഇടപെടലുകൾക്ക് സാഹചര്യമൊരുക്കി പ്രവർത്തന ഗോഥയിൽ സജീവമാവേണ്ട മദ്റസാ ലീഡർ തസ്തികയിലേക്കും സമസ്ത യുടെ ആശയാദർശങ്ങളെ കണിശമായി നടപ്പിൽ വരുത്തി ചടുല പ്രവർത്തനങ്ങളിലൂടെ  എസ്.കെ.എസ്.ബി.വി ക്ക്  നേതൃത്വം നൽകാൻ ചെയർമാൻ, കൺവീനർ തസ്തികകളിലേക്കും നൈസർഗീക കഴിവുകൾ മലീമസമായ ചിന്താധാരകളിലേക്ക് വഴി നടത്തുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിലെ സാഹിത്യ സമ്പുഷ്ടമായ സൃഷ്ടി വൈഭവങ്ങളെ വാർത്തെടുക്കാൻ സാഹിത്യ സമാജത്തിൻ്റെ ചെയർമാൻ, കൺവീനർ തസ്തികകളിലേക്കും തുടങ്ങി പന്ത്രണ്ട് സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. 
 പേപ്പർ രഹിതവും തികച്ചും കമ്പ്യൂട്ടർവൽകൃതവുമായി നടന്ന പോളിംങ് വിദ്യാർത്ഥികളിൽ പുത്തനുണർവ്വേകി.
തിരഞ്ഞെടുപ്പ് കമ്മീഷൻ, നടപടി ക്രമങ്ങൾ, നിയമ ലംഘനങ്ങൾക്കെതിരെയുള്ള സൂചന നിർദ്ദേശങ്ങൾ, ആലോചനാ യോഗങ്ങൾ, നാമ നിർദ്ദേശ പത്രിക സമർപ്പണം, പിൻവലിക്കൽ, പ്രഖ്യാപനം, പ്രചരണം, വോട്ടഭ്യർത്ഥന,  ആഹ്ലാദ പ്രകടനം, മൗന പ്രചരണം, ചിഹ്നം പതിച്ച പോസ്റ്ററുകൾ, മദ്റസ നിറയെ തോരണങ്ങൾ,  വ്യത്യസ്ത പ്രവർത്തനങ്ങൾ ആഹ്വാനം ചെയ്ത് കൊണ്ടുള്ള പ്രകടന പത്രികകൾ  തുടങ്ങി ദിവസങ്ങളോളമായി നടപടിക്രമങ്ങൾ കൃത്യതയോടെ നടത്തിയത്. ഇത് വിദ്യാർത്ഥികളിൽ ആരവവും ആവേശവുമുണ്ടാക്കി.
തിരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികൾക്ക്  വേറിട്ട അനുഭവമായിരുന്നു. വോട്ടെണ്ണലും ഫലപ്രഖ്യാപനവും സത്യപ്രതിജ്ഞയും തുടർ ദിവസങ്ങളിൽ നടക്കും. ജനാധിപത്യ രാജ്യത്ത് വസിക്കുന്ന നമുക്ക് സമ്മതിധാന അവകാശം ഉണ്ടെന്നും അവ വിനിയോഗിക്കേണ്ടത് അനിവാര്യമാണെന്നും അതിൻ്റെ പൂർണ്ണ രൂപവും  വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുക എന്ന ലക്ഷ്യത്തിലാണ് മദ്റസയിൽ പൊതുതിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. സ്വദർ മുഅല്ലിം അബ്ദുന്നാസർ അൻവരി അദ്ധ്യാപകരായ വി.ടി അബ്ദുറസാഖ് ദാരിമി, അനീസുദ്ധീൻ ഹൈതമി, സി.പി അഷ്റഫ് ഫൈസി കമ്പളക്കാട് എന്നിവർ നിയന്ത്രിച്ചു. 
 ജനപ്രധിനിധികളായ വി.പി കബീർ, കെ.കെ ശമീർ എന്നിവർ ബൂത്തുകൾ സന്ദർശിച്ച് സ്ഥാനാർത്ഥികളുമായി ജനാധിപത്യ രീതികളെ സംബന്ധിച്ചും പോളിംഗ് സിസ്റ്റവും വിജയ സാധ്യതയും ലക്ഷ്യങ്ങളും സംബന്ധിച്ച് സംസാരിക്കുകയും ചെയ്തു. 
 മഹല്ല് പ്രസിഡൻ്റ് അബ്ദുൽ അസീസ്, സെക്രട്ടറി റസാഖ് മാസ്റ്റർ, നൗഷാദ് സി, അബ്ദുറഹിമാൻ ടി.വി, മൊയ്തു പി.എം.കെ, സിറാജ് മാസ്റ്റർ,  തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment