Header Ads Widget

Responsive Advertisement
പെരുമണ്ണ
26 മെയ് 2022 

പെരുമണ്ണ ഗ്രാമപഞ്ചായത്തിന് സൗജന്യമായി നൽകിയ ഭൂമിയുടെ രേഖകൾ പി.ടി.എ റഹീം എം.എൽ.എ ഏറ്റുവാങ്ങി

പെരുമണ്ണ ഗ്രാമപഞ്ചായത്തിന് മാതാ കൃഷ്ണ പ്രിയാനന്ദ സരസ്വതി സൗജന്യമായി ഭൂമി നൽകി.  .പെരുമണ്ണ പഞ്ചായത്തിലെ വാർഡ് 7 ൽ റിസർവ്വേ 164/5 C യിൽ ഉൾപ്പെട്ട 10.67 സെൻ്റ് സ്ഥലമാണ് പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്കായി മാതാ കൃഷ്ണ പ്രിയാനന്ദ സരസ്വതി സൗജന്യമായി വിട്ടുനൽകിയത്.
 പെരുമണ്ണയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭൂമിയുടെ രേഖ പി.ടി.എ റഹീം എം.എൽ.എ ഏറ്റുവാങ്ങി.
 ഭൂമി സൗജന്യമായി വിട്ടു നൽകിയ മാതാ കൃഷ്ണ പ്രിയാനന്ദ സരസ്വതിയെ എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു. 
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡണ്ട് സി ഉഷ, ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ കാമ്പുറത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ എം.എ പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്യാമളാ പറശ്ശേരി, കെ അജിത, എം.ജി വിനോദ്,
വാർഡ് വികസന സമിതി കൺവീനർ എം ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് ജെ.എസ് എസ്.കെ പ്രശാന്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment