കാരാട്
01 ജൂലൈ 2022
സ്നേഹാദരം 2022 കാരാടിൽ ജൂലൈ 2 ന് സംഘടിപ്പിക്കുമെന്ന് വി എസ് എഫ് പ്രതിനിഥികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ഖത്തറിലെ വാഴയൂർ നിവാസികളുടെ കൂട്ടായ്മയായ വാഴയൂർ സർവീസ് ഫോറം ഖത്തർ രണ്ടുവർഷം കൂടുംതോറും വാഴയൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന ആളുകളെ ആദരിക്കുന്നതിനാണ് സ്നേഹാദരം സംഘടിപ്പിക്കുന്നത്. ഇതിനകം തന്നെ സാഹിത്യം, സാമൂഹിക പ്രവർത്തനം, കാർഷികം, ജീവകാരുണ്യം എന്നീ മേഖലകളിൽ സുത്യർഹമായ സേവനം ചെയ്തവരെ ആദരിച്ചു. ഇത്തവണത കായിക മേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭകളെയാണ് ആദരിക്കുന്നത്. വുഷു നാഷണൽ ചാമ്പ്യനും ബോക്സിങ് നാഷണൽ ടീം അംഗവും പവർ ലിഫ്റ്റിങ്, റെസ്ലിങ് സ്റ്റേറ്റ് ടീം അംഗവുമായ സ്നേഹ പിസി,
ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻസ് ടീം അംഗവും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ താരവുമായ സുഹൈൽ എം എ എന്നിവരെയാണ് ഇത്തവണ പുരസ്കാരങ്ങൾ നൽകി
ആദരിക്കുന്നത്.
കാരാട് ഇ കെ ഓഡിറ്റോറിയത്തിൽ ജൂലൈ 2 ന് വൈകുന്നേരം 5 30 ന് പരിപാടി കൊണ്ടോട്ടി നിയമസഭാ മണ്ഡലം എംഎൽഎ ടിവി ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോക്ടർ വി പി സക്കീർ ഹുസൈൻ മുഖ്യാതിഥിയായിരിക്കും. വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി വാസുദേവൻ മാസ്റ്റർ, വാഴയൂർ മുൻ വില്ലേജ് ഓഫീസർ പി ആലിക്കോയ, രാഷ്ട്രപതിയുടെ മെഡൽ ഏറ്റുവാങ്ങിയ സിബിഐ ഓഫീസർ ആനന്ദ കൃഷ്ണൻ, വിഷു നാഷണൽ ജഡ്ജ്, കേരള ടീം കോച്ചുമായ അഖിൽ വാഴയൂർ എന്നീ പ്രമുഖരെയും ചടങ്ങിൽ ആദരിക്കുമെന്ന് വക്താക്കൾ പറഞ്ഞു.
മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല യുൾപ്പെടെ പ്രമുഖർ പങ്കെടുക്കും. നാടൻ കലകൾ, ഗാനമേള, മിമിക്സ് ഉൾപ്പെടെ കലാവിരുന്നും ഉണ്ടായിരിക്കും. ഉച്ചക്ക് 2. 30 നു തുടങ്ങുന്ന ക്ലബ് ഉൾപ്പെടെയുള്ള സംഘടനാ പ്രതിനിധികൾക്കുള്ള
ലീഡർഷിപ്പ് ട്രെയിനിങ് ക്യാമ്പ് പ്രമുഖ മൈൻഡ് ട്യൂണറും ഹ്യൂമൻ ഒപ്ടിമൈസറും ഫാമിലി മെഷിനറി ബിസിനസ് കാറ്റിലിസ്റ്റുമായ സി. എ റസാഖ്, സക്സസ് കോച്ചും ട്രയിനറുമായ വി.സി.മശ്ഹൂദ് എന്നിവർ നയിക്കും.
കൊണ്ടോട്ടിൽ നടത്തിയ പത്ര സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറും സ്നേഹാദരം ചീഫ് പാട്ണുരമായ ടി.പി.വാസുദേവൻ മാസ്റ്റർ, ഓർഗനൈസിംഗ് കമറ്റി ചെയർമാൻ വി.സി. മശ്ഹൂദ്, ജനറൽ കൺവീനർ ആസിഫ് കോട്ടുപാടം സംബന്ധിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ