ഫറോക്ക്
23 ജൂൺ 2022
കോഴിക്കോട് ഫറോക്കിൽ പതിനൊന്നുകാരിയെ പൊതുവഴിയിൽ തടഞ്ഞ് പീഠിപ്പിച്ച പ്രതി പൊലീസ് പിടിയിലായി.ഫറോക്ക് സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിത് ആണ് പിടിയിലായത്. ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ 21 ന് ബുധനാഴ്ചയാണ് ആറാം ക്ലാസ്സ് വിദ്യാർത്ഥിനി അതിക്രമത്തിന് ഇരയായത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ ഫറോക്ക് പെരുമുഖം സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിത് തടഞ്ഞ് നിർത്തിയാണ് ലൈംഗിക അതിക്രമം നടത്തിയത്.
പരാതി ലഭിച്ചതിനെ തുടർന്ന് പ്രദേശത്തെ സി.സി.ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതിൽ നിന്ന് അതിക്രമം നടത്തിയത് ബാസിതാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് ബാസിതിൻ്റെ അറസ്റ്റ് ഫറോക്ക് പൊലീസ് രേഖപ്പെടുത്തി. പ്രതി ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പോക്സോ കേസ് ചാർജ് ചെയ്ത് ഹാജരാക്കിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ