Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
25 ജൂൺ 2022

കോഴിക്കോട് ബ്ലോക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പന്തീരാങ്കാവ് എ യു പി സ്കൂളിൽ ആരോഗ്യമേള സംഘടിപ്പിച്ചു.
കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ.പി.ടി.എ.റഹിം മേള ഉത്ഘാടനം ചെയ്തു.  
ബ്ലോക്ക് പഞ്ചായത്തിൻ്റെ ഭാഗമായ ഒളവണ്ണ കടലുണ്ടി പഞ്ചായത്തുകളും ഫറോക്ക് രാമനാട്ടുകര മുനിസിപാലിറ്റികളും ചേർന്ന് കോഴിക്കോട് ഹെൽത്ത് ബ്ലോക്ക് തലത്തിലാണ് ആരോഗ്യ മേള നടത്തിയത്.
എൻ്റെ ആരോഗ്യം എൻ്റെ ഉത്തരവാദിത്വം എന്നതടിസ്ഥാനമാക്കി വിവിധ പരിപാടികളാണ് ആരോഗ്യമേളയുടെ ഭാഗമായി സംഘടിപ്പിച്ചത്.
അലോപ്പതി, ആയുർവേദം, ഹോമിയോ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടെ മെഡിക്കൽ ക്യാമ്പും പ്രദർശന സ്റ്റാളുകളും ഇന്ന് സ്കൂളിൽ സംഘടിപ്പിച്ചു. 
 (ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ബി.പി.പരിശോധിക്കുന്നു )
കോഴിക്കോട് മെഡിക്കൽ കോളജ് ഡോക്ടർമാർ പരിശോധനക്ക് നേതൃത്വം നൽകി. പൊതുജന ആരോഗ്യ പ്രവർത്തകരും നഴ്സുമാരും ആശാ പ്രവർത്തകരും ക്യാമ്പിൻ്റെ ഭാഗമായി. രാവിലെ 10 മണിയോടെ ആരംഭിച്ച കാമ്പിൽ നിരവധി പേർ ചികിത്സ നേടി.
വടംവലി മത്സരം, ബൈക്ക് റാലി, കലാസന്ധ്യ, വിളംബര റാലി, സെമിനാർ തുടങ്ങി രണ്ടാഴ്ച്ച നീണ്ട വിവിധ പരിപാടികളും ആരോഗ്യ മേളയുടെ ഭാഗമായി സംഘടിപ്പിച്ചു.
മത്സര വിജയികൾക്ക് വിതരണം ചെയ്തു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കാടൻ ചടങ്ങിൽ അദ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഒളവണ്ണ ഡോക്ടർ ദീപ കെ എം, ജില്ലാ മെഡിക്കൽ ഓഫീസർ ഉമ്മർ ഫാറൂഖ് വി, രവീന്ദ്രൻ പാശ്ശേരി, ഒളവണ്ണ ഹെൽത്ത് ഇൻസ്പക്ടർ ജ്യോഷി തുടങ്ങിയവർ സംസാരിച്ചു.

Post a Comment