Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
16 ജൂൺ 2022

കോഴിക്കോട് പാലക്കാട് ഗ്രീൻഫീൽഡ് ദേശീയ പാതയുടെ കല്ലിടൽ ആരംഭിച്ചു. ഗ്രീൻഫീൽഡ് പാത ദേശീയപാത 66 ൽ സംഗമിക്കുന്ന പന്തീരങ്കാവിന് സമീപം കൂടത്തും പാറയിൽ ബുധനാഴ്ച രാവിലെയാണ് ആദ്യ കല്ല് സ്ഥാപിച്ചത്.
 കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ ലാൽ ചന്ദിൻ്റെ നേതൃത്വത്തിൽ റവന്യൂ സംഘം എത്തിയാണ് കല്ലിടലിന് തുടക്കം കുറിച്ചത്. വിജ്ഞാപനത്തിൽ പെടാത്ത സർവ്വേ നമ്പറിലെ സ്ഥലം ഏറ്റെടുക്കുന്നതായി  പ്രദേശവാസികൾ കലക്ടറെ പരാതി അറിയിച്ചു.
തുടർന്ന് റവന്യൂ സംഘം സ്ഥലത്തിൻ്റെ ആധാരമടക്കമുള്ള രേഖകൾ പരിശോധിക്കുകയും രേഖയിലുള്ള സർവ്വേ നമ്പർ തെറ്റാണെന്ന് കണ്ടെത്തുകയും അത് ഉടമകളെ ബോധ്യപ്പെടുത്തുകയും ചെയ്തു.
പ്രദേശത്ത് വീടുകൾ പൂർണമായി നഷ്ടപ്പെടുന്ന കുടുംബങ്ങളും കളക്ടറെ ആശങ്കകൾ അറിയിച്ചു. ഏറ്റെടുക്കുന്ന സ്ഥലത്തെ വസ്തുവകകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും സർവ്വേ പൂർത്തിയാക്കി ഏറ്റെടുക്കൽ പൂർത്തികരിക്കുന്നതിൻ്റെയും മുന്നോടിയായിട്ടാണ്  കല്ലുകൾ സ്ഥാപിക്കുന്നതെന്ന് കലക്ടർ വ്യക്തമാക്കി.
റവന്യൂ ഇൻസ്പക്ടർ ഉമേഷ്, 
ഒളവണ്ണ വില്ലേജ് ഓഫീസർ, സർവ്വേയർ ഇർഷാദ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.   
വരും ദിവസങ്ങളിലും കല്ലിടൽ പ്രവർത്തി തുടരും. കൂടത്തും പാറയിൽ നിന്ന് തുടങ്ങി പെരുമണ്ണ വെള്ളായിeക്കാട് വഴി ചാലിയാർ കടന്ന് പാത മലപ്പുറം ജില്ലയിൽ പ്രവേശിക്കും.

പെരുമണ്ണ വില്ലേജിലെ അമ്പിലോളി, അരമ്പച്ചാൽ തുടങ്ങിയ ഭാഗങ്ങളിലെല്ലാം  ഭൂമി ഉടമകൾ ആശങ്ക ഉയർത്തിയിട്ടുണ്ട്. മതിയായ പ്രതിഫലം ലഭ്യമാക്കുക, ഭൂമി നൽകുന്നവർക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ഭൂവുടമകൾ അമ്പിലോളിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടടക്കമുള്ളവരെ പങ്കെടുപ്പിച്ച് യോഗവും ചേർന്നിരുന്നു. 

Post a Comment