Header Ads Widget

Responsive Advertisement
തൊണ്ടയാട്
16 ജൂൺ 2022

തൊണ്ടയാട് വാഹന അപകടത്തിൽ ആറ് പേർക്ക് പരിക്ക്  തൊണ്ടയാട്
 ട്രാഫിക്ക് സിഗ്നലിന് സമീപമാണ് വാഹനങ്ങൾ  കൂട്ടിയിടിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.കോഴിക്കോട് ഭാഗത്തു നിന്നും മെഡിക്കൽ കോളജ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികൻ റോഡ് ക്രോസ് ചെയ്ത് ബൈക്ക് ഓടിച്ചപ്പോൾ ടെമ്പോ ട്രാവലർ ബൈക്കിലിടിക്കുകയും ട്രാവലറിന് പിന്നിൽ പെരുമണ്ണ - കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയും പെട്ടെന്ന് ബസ്സ് ബ്രേക്ക് ചെയ്തപ്പോൾ ബസ്സിന് പിറകിൽ വരികയായിരുന്ന നിരവധി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. മോട്ടോർ ബൈക്ക് ഓടിച്ച അൽഷിഫ് (22), ബസ്സ് യാത്രക്കാരായ ബേബി രജനി (58), വിജിഷ (38), ഹാജിറ (52) അബ്ദുറഹിമാൻ (65) സുരേഷ് (56) എന്നിവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.

Post a Comment