Header Ads Widget

Responsive Advertisement
ഒളവണ്ണ
16 ജൂൺ 2022

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒളവണ്ണ യൂനിറ്റ് ജനറൽ ബോഡി യോഗം കോഴിക്കോട് ജില്ലാ  സെക്രട്ടറി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് ടി.ജയപ്രകാശ് അദ്ധ്യക്ഷം വഹിച്ചു. കുന്നമംഗലം മണ്ഡലം സെക്രട്ടറി നാസർ മാവൂരാൻ മുഖ്യപ്രഭാഷണം നടത്തി. 
മണ്ഡലം പ്രസിഡണ്ട് സത്യേന്ദ്രൻ , യൂനിറ്റ് ഭാരവാഹികളായ എം. അബ്ദുൾ ലത്തീഫ് , എൻ.എം. മോഹൻ ദാസ് , ഫൈസൽ, മഹിള വിംഗ് പ്രസിഡണ്ട് സജിന ഷിജുലാൽ എന്നിവർ സംസാരിച്ചു. 
പുതിയ ഭാരവാഹികളായി പ്രസിഡണ്ട്‌: ടി. ജയപ്രകാശൻ, ജനറൽ സെക്രട്ടറി: എം. അബ്ദുൾ ലത്തീഫ്, ട്രഷറർ: കെ. സുധർമ്മൻ, വൈസ് പ്രസിഡണ്ടുമാരായി എൻ. എം. മോഹൻ ദാസ്, പ്രശാന്ത്, സെക്രട്ടറിമാരായി ഫൈസൽ, പി.പ്രകാശ് കുമാർ, അജീഷ് എന്നിവരേയും തെരഞ്ഞെടുത്തു.

Post a Comment