Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
19 ജൂലൈ 2022
വാഹനങ്ങളുടെ ബാറ്ററികൾ മോഷണം പോകുന്നത് തുടരുന്ന സാഹചര്യത്തിൽ വാഹന ഉടമകളുടെ യോഗം വിളിച്ച് പന്തീരങ്കാവ് പൊലിസ്.

കഴിഞ്ഞ ഞയറാഴ്ച രാത്രിയിൽ കുന്നത്ത് പാലത്ത് നിർത്തിയിട്ട 2 ബസുകളിൽ നിന്നും 4 ബാറ്ററികൾ  മോഷ്ടിക്കപ്പെട്ടതാണ് അവസാന സംഭവം.
ഇതോടെ സമീപകാലത്ത് മോഷണം പോയ ബാറ്ററികളുടെ എണ്ണം 20 കടന്നു. ഒളവണ്ണ പെരുമണ്ണ പഞ്ചായത്തുള്ളിലെ വിവിധ ഭാഗങ്ങളിൽ റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്നാണ് ബാറ്ററികൾ മോഷ്ടിക്കപ്പെട്ടത്. പൊലീസ് അന്വേഷണത്തിൽ കഴിഞ്ഞ ആഴ്ച പെരുമണ്ണ അരമ്പച്ചാലിൽ താമസിക്കുന്ന കെ ഷഫീൽ (24) അറസ്റ്റിലാവുകയും രണ്ട് ബാറ്ററികൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് കുന്നത്തുപാലത്തെ മോഷണം.  ഈ സാഹചര്യത്തിലാണ്  പന്തീരങ്കാവ് സ്റ്റേഷനിൽ പുതുതായി ചാർജെടുത്ത ഇൻസ്പക്ടർ എൻ. ഗണേശ് കുമാർ യോഗം വിളിക്കാൻ നിർദേശം നൽകിയത്. 
പന്തീരങ്കാവ് വ്യാപാരഭവനിൽ ജൂലൈ 20ന് ബുധനാഴ്ച വൈകീട്ട് 4 മണിയോടെയാണ് യോഗം നടക്കുക. പന്തീരങ്കാവ്, നല്ലളം, രാമനാട്ടുകര, പാലാഴി, പെരുമണ്ണ റൂട്ടുകളിലോടുന്ന ബസ്സുടമകളാട് യോഗത്തിനെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.

Post a Comment