Header Ads Widget

Responsive Advertisement
കുന്നത്ത് പാലം
31 ജൂലൈ 2022
കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ
കുന്നത്തുപാലത്തിന് സമീപം കൂടത്തുംപാറ റോഡരികിൽ പ്രവർത്തിക്കുന്ന പൂക്കോട്ട് ഏജൻസീസിൽ നിന്നും വിദേശമദ്യം പിടികൂടി. കടയുടമയടക്കം 2 പേർ പിടിയിലായി. പന്തിരാങ്കാവ്  പൊലീസ്  ഇൻസ്പക്ടർ ഗണേശ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ശനിയാഴ്ച വൈകീട്ട് റെയ്ഡ് നടത്തിയത്. പരിശോധനയിൽ
ഗോഡൗണിൽ നിന്നും വാഹനത്തിൽ നിന്നുമായി  15 ലിറ്ററോളം വിദേശമദ്യമാണ്  പിടികൂടിയത്.
ഗ്ലാസ് വിൽപ്പന നടത്തുന്ന പൂക്കോട്ട് 
ഏജൻസീസ് എന്ന സ്ഥാപനത്തിൽ നിന്നാണ് മദ്യം പിടികൂടിയത്. കട ഉടമ മാത്തറ പൂക്കോട്ട് വിനോദ് (50), സഹായി കളത്തിൽ സജീവ് കുമാർ (54) എന്നിവരാണ് അറസ്റ്റിലായത്. 
           ( വിനോദും സജീവ്കുമാറും )
കുന്നത്ത് പാലം ചീർപ്പിന് സമീപം ഏറെ കാലമായി മദ്യവിൽപ്പനയും പരസ്യ മദ്യപാനനവും നടക്കുന്നതിൽ പരാതി ഉയർന്നിരുന്നു. രാത്രിയും പകലും ഈ ഭാഗം മദ്യപാനികളുടെ താവളമാണ്.
ഹൈലൈറ്റിനു സമീപം ബൈപ്പാസിൽ ഇവരുടെ ഡെലിവറിവാഹനം തടഞ്ഞാണ് ആദ്യം പരിശോധന നടത്തിയത്.വാഹനത്തിൽ നിന്നും മദ്യക്കുപ്പികൾ ലഭിച്ചതോടെയാണ് ഇവരുടെ കുന്നത്തുപാലത്തെ രണ്ട് ഗോഡൗണുകളിലേക്കും പരിശോധന നീണ്ടത്. 
ഗോഡൗണുകളിൽ നിന്നും പൊട്ടിച്ചതും പൊട്ടിക്കാത്തതുമായ മദ്യകുപ്പികളും ചിലറ വില്പന നടത്തുനതിനായി പയോഗിക്കുന്ന അളവു പകരണങ്ങളും കണ്ടെടുത്തു. കുന്നത്ത് പാലത്ത് 7 മണിയോടെ ആരംഭിച്ച പരിശോധന രാത്രി 10 വരെ നീണ്ടു.
പന്തീരാങ്കാവ് ഇൻസ്പെക്ടർ എൻ.ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ ടി.വി.ധനഞ്ജയ ദാസിന്റെ നേതൃത്വത്തിൽ എസ്.ഐ. അനൂപ് കുമാർ.എസ്, സിവിൽ പൊലിസ് ഓഫീസർമാരായ അനൂപ്, ശ്രീജിത്ത്, സബീഷ്, ബഷീർ, ഹോംഗാർഡ് മുരളീധരൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജറാക്കിയ പ്രതി റിമാന്റ് ചെയ്തു.
മദ്യം കടത്താൻ ഉപയോഗിച്ച മിനിലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment