Header Ads Widget

Responsive Advertisement

ആലപ്പുഴ
28 ആഗസ്റ്റ് 2022

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംബന്ധിച്ച് വാർഡ് തലം മുതൽ ബോധവൽക്കരണം നടത്തണമെന്നും അതിനായി  ജനപ്രതിനിധികൾ രംഗത്തിറങ്ങണമെന്നും മുൻ മന്ത്രി ജി.സുധാകരൻ അഭിപ്രായപ്പെട്ടു.
ആലപ്പുഴയിൽ കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ മന്ത്രി. ആലപ്പുഴ സിഡാം ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കുരുവിള മാത്യൂസ് അധ്യക്ഷനായി.  ആലപ്പുഴ പാർലമെന്റംഗം എ.എം.ആരിഫ് ഉപഭോക്തൃ സെമിനാർ ഉദ്ഘാടനം ചെയ്തു. സക്കറിയാസ് എൻ.സേവ്യർ മുഖ്യപ്രഭാഷണം നടത്തി.
 എ.എം.സെയ്ത്,കെ.ജി.വിജയകുമാരൻ നായർ , പി.അബ്ദുൽ മജീദ്, വിവിധ ജില്ലാ കമ്മറ്റി ഭാരവാഹികൾ സംസാരിച്ചു.

Post a Comment