Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
31 ആഗസ്റ്റ് 2022
വിനായക ചതുർത്ഥി ദിനത്തിൽ പന്തീരാങ്കാവ് ഗണേശ സാധനാ കേന്ദ്രം ശ്രീ മംഗളചണ്ഡികാസിദ്ധമഹാ 
വിനായക ക്ഷേത്രത്തിൽ മഹാപൂർണ്ണാഹുതി സംഘടിപ്പിച്ചു. പുലർച്ചെ നടത്തിയ1008 കൊട്ടത്തേങ്ങ കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ഗണേശ സഹസ്രനാമാർച്ചനക്കും ശേഷം 11 മണിയോടെയാണ് മഹാപൂർണ്ണാഹുതി ആരംഭിച്ചത്. 
12 മണിയോടെ നടന്ന സാംസ്കാരിക സദസിൽ കൊളത്തൂർ അദ്വൈതാശ്രമം സ്വാമി ചിദാനന്ദപുരി മഹാരാജ് ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. തുടർന്ന്  എടക്കോട് 
തപോവനാ ശ്രമം മഠാധിപതി 
ബ്രഹ്മചാരി പൂർണ്ണ ചൈതന്യ തുടങ്ങിയവർ സംസാരിച്ചു.  
പഠനത്തിൽ വിശിഷ്ട നേട്ടങ്ങൾ കൈവരിച്ചവരെ  ചടങ്ങിൽ 
അനുമോദിച്ചു. ഗണേശസാധനാ കേന്ദ്രത്തിൽ ആഗസ്റ്റ് 29
നാണ് 26-മത് വിനയക ചുരർത്ഥി മഹാത്സവത്തിന് ആരംഭമായത്. ആചാര്യ ശ്രീലശ്രീ ആനദ്യംബയുടെ കാർമ്മികത്വത്തിലാണ് മഹോത്സവം നടക്കുന്നത്. വ്യാഴാഴ്ച്ച വൈകുന്നേരം അറപ്പുഴയിലെ ആറാട്ട് കടവിൽ
വിഗ്രഹ നിമജ്ജനം നടത്തുന്നതോടെ ആഘോഷ പരിപാടികൾക്ക്
സമാപനമാകും.

Post a Comment