ഓണാഘോഷങ്ങൾ വേറിട്ടതാക്കി
ലേക് ഷോർ മെഡിക്കൽ സെന്റർ കോഴിക്കോട്.
കൂടുതൽ ഓണമുണ്ണാൻ ആരോഗ്യം സംരക്ഷിണമെന്ന സന്ദേശം നൽകിക്കൊണ്ട് രോഗപ്രതിരോധ ബോധവത്കരണ പരിപാടികളാണ് ഓണനാളിലും ലേക് ഷോർ മെഡിക്കൽ സെൻ്റർ സംഘടിപ്പിച്ചത്.
ജൈവീകമായ പ്രത്യേകതകൾ കൊണ്ട് സ്ത്രീകൾക്ക് ഉണ്ടാകുന്ന രോഗങ്ങൾ എന്തെല്ലാം, ഈ രോഗങ്ങളെ എങ്ങനെയെല്ലാം പ്രതിരോധിക്കാം
എന്നീ വിഷയങ്ങൾ ആസ്പദമാക്കി പൊതുജനങ്ങൾക്കായി പ്രശ്നോത്തരി മൽസരം സംഘടിപ്പിച്ചു. ആശുപത്രി കെട്ടിടത്തിൽ വലിയ ജനപങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രശ്നോത്തരി വിജയികൾക്ക് ഓണക്കോടി സമ്മാനിച്ചു. പരിപാടിയുടെ ഭാഗമായി ഓണസദ്യയും ഒരുക്കിയിരുന്നു. ഡോ. ഖദീജ മുംതാസ്, ഡോ.മെഹറൂഫ് രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ഡോ. ജോർജ് ജോസഫ്. എൻ
ഡോ.ജി.നന്ദകുമാർ,ഡോ.മിസ്ബ ഹാരൂൺ അബ്ദുള്ള, ഡോ.അഫ്ര, ഡോ.നുസൈബത്ത് , രമേഷ് പുല്ലാട്ട്, അജയ് കുമാർ.എ.കെ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
സാധാരണക്കാരായ ജനങ്ങൾക്ക് ആധുനിക വൈദ്യശാസ്ത്രത്തിന്റെ അറിവുകൾ പരമാവധി പകർന്നുനൽകി രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ചികിൽസാ രീതിക്കാണ് ലേക്ക് ഷോർ മെഡിക്കൽ സെന്റർ ലക്ഷ്യമിടുന്നതെന്ന് മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മെഹറൂഫ് രാജ്.ടി.പി പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ