പന്തീരാങ്കാവ്
11 ഒക്ടോബർ 2022
സംസ്ഥാനത്താകെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സർക്കാർ തീരുമാനപ്രകാരം നടന്നു വരികയാണ്. നാട്ടിലെല്ലായിടത്തും ലഹരി ഉപയോഗം കൂടുകയും ലഹരി വസ്തുക്കളുടെ ലഭ്യത വർദ്ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് പൊതുജന പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. രാഷ്ടീയ പാർട്ടികളും സന്നദ്ധ സംഘടനകളും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളും എല്ലാം ലഹരി മുക്ത സമൂഹത്തിനായുള്ള ഈ മുന്നേറ്റത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുകയാണ്.
കോഴിക്കോട് കോർപ്പറേഷൻ പൊക്കുന്ന് ഡിവിഷനിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിരോധ ചങ്ങലയിൽ മന്ത്രി അഹമ്മദ് ദേവര കണ്ണി ചേർന്ന് ഉദ്ഘാടനം ചെയ്തത്. കൗൺസിലർ ഈസ അഹമ്മദ് അധ്യക്ഷനായി. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.ബിജുരാജ്, മുക്തി ജില്ലാ ഓഫീസർ ജലാലുദ്ദീൻ, കെ.സുഗിത, കെ.രാഗേഷ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ, റെസിഡൻസ് അസോസിയേഷൻ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, പൗര പ്രമുഖർ എന്നിവർ പങ്കെടുത്തു.
ഒളവണ്ണ പഞ്ചായത്തിലെ
മണക്കടവിൽ കരുതാം കൈകോർക്കാം ലഹരി മുക്ത തലമുറക്കായ് ' എന്ന സന്ദേശവുമായി കുന്നംകുളങ്ങര എ.എം.യു.പി.സ്കൂൾ ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞം തുടങ്ങിക്കഴിഞ്ഞു. ടൌൺ പോലീസ് എ.എസ്.ഐ. മുഹമ്മദ് ഷബീർ ക്ലാസ് എടുത്തു. പി.ടി.എ. പ്രസിഡന്റ് യാസർ അറഫാത്ത് അധ്യക്ഷനായി.
പ്രധാന അധ്യാപിക ശ്രീലത, ജനമൈത്രി പോലീസ് പന്തീരാങ്കാവ് ബീറ്റ് ഓഫീസർ എം.രഞ്ജിത്ത്, ഹമീദ് മൗലവി, അബ്ദുൽ അസീസ് പൊയിലിൽ, കൃഷ്ണകുമാർ
തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
കൊടൽ നടക്കാവിൽ
കൊടൽ നടക്കാവ് യുവജന വായനശാല & ആർട്സ് ക്ലബ്ബും വിമുക്തി ക്ലബ്ബും അക്ഷര സേനയും സംയുക്തമായി ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. പന്തിരാങ്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അനൂപ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺ പുറ മുഖ്യപ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട്
ഇ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം നജ്മമ, വാർഡ് മെമ്പർമാരായ അബ്ദുൾ ഖാദർ, ബിന്ദു ഗംഗാധരൻ സെക്രട്ടസി.പി.മോഹനൻ സ്വാഗതവും ജോയന്റ് സെക്രട്ടറി എം.മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.
പന്തീരാങ്കാവിൽ ഗ്രാമസേവിനി വായനശാല ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞം തുടങ്ങി. 'മയക്കുമരുന്ന് യുവജനതയെ കീഴടക്കുന്നുവോ ' എന്ന വിഷയം ധനേഷ് ബുദ്ധൻ അവതരിപ്പിച്ചു.
എൻ.മുരളീധരൻ അധ്യക്ഷനായി.
കെ.പി.മോഹനൻ, കെ.ഷിബു പ്രസാദ്, പി.മാധവൻകുട്ടി , കെ.കെ.സജിത്ത്, അബ്ദുൾ ജബാർ ഒളവണ്ണ, അഖില, പി.പുഷ്പ, എൻ.എ.നന്ദകുമാർ, എം.പി.ഗോപി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പെരുമണ്ണ പഞ്ചായത്തിലെ പാറമ്മലിൽ "ലഹരിക്ക് എതിരെ പുതു ലഹരി" എന്ന മുദ്രാവാക്യം ഉയർത്തി കോട്ടായിത്താഴം മുതൽ കുറഞ്ഞോളത്തു പാലം വരെ മനുഷ്യ ശൃംഘല തീർത്തു.
കോട്ടായിതാഴത്തു നടന്ന പൊതുയോഗത്തിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് സ്പെഷൽ ബ്രാഞ്ച് എ. ഉമേഷ്, പെരുമണ്ണ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഷാജി പുത്തലത്ത്, വൈസ് പ്രസിഡന്റ് സി.ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺ പുറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ. അജിത, ശ്യാമള പറശ്ശേരി ,പഞ്ചായത്ത് മെമ്പർ മാരായ എം.എ.പ്രതീഷ്, വി.പി. കബീർ, കെ.കെ. ഷമീർ, പി.ആരിഫ് കെ.പി.കെ ഉണ്ണി, കൃഷ്ണൻ ചാലിൽ, പി.പി. ഗഫൂർ, കെ.പി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
പെരുമണ്ണ ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി കുട്ടികളുടെ ലഹരി വിരുദ്ധ കാമ്പയിൻ ആരംഭിച്ചു.
ബാലസഭ എന്ന് പേരിട്ട പരിപാടിയുടെ ഭാഗമായി മാരത്തൺ, ഫ്ലാഷ് മോമ്പ്, സിഗ്നേച്ചർ ട്രീ, പൊതുസമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചു.
പുത്തർമഠം എ യു പി സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച മാരത്തൺ ചെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫ്ലാഗ് ഓഫ് ചെയ്തു.
ഒളവണ പഞ്ചായത്ത് 21 വാർഡ് ഉദയ വായനശാലയുമായി സഹകരിച്ച് ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു.
പന്തീരങ്കാവ് എസ്.ഐ. ടി. ധനജ്ഞയദസ് പരിപാടി ഉത്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം എം ദാസൻ, വാർഡ് മെമ്പർ ഷൈനി,
റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ, പ്രോഗ്രാം കോഡിനേറ്റർ മുർഷിദ് സി ഡിഎസ് മെമ്പർ ശർമിള,
പി.കെ. രാജു തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ